ADVERTISEMENT

തിരുവനന്തപുരം ∙ കോവിഡ് നേരിടുന്നതിനു സെക്രട്ടേറിയറ്റിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന വാർ റൂം. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ.കെ. ഇളങ്കോവനാണ് മേധാവി. നടപടികൾ നിരീക്ഷിക്കാനും മേൽനോട്ടം കൊടുക്കാനുമായി രൂപീകരിച്ച വാർ റൂം സെക്രട്ടേറിയറ്റിലെ സൗത്ത് കോൺഫറൻസ് ഹാളിലാണ് പ്രവർത്തിക്കുക.

ഐഎഎസ് ഉദ്യോഗസ്ഥരായ പി.ഐ. ശ്രീവിദ്യ, ജോഷി മൃൺമയി ശശാങ്ക്, ഹരിത വി.കുമാർ, എസ്.ചന്ദ്രശേഖർ, കെ. ഇമ്പാശേഖർ എന്നിവർ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ഇവിടെ പ്രവർത്തിക്കും. ആരോഗ്യം, പൊലീസ്, റവന്യു, തദ്ദേശഭരണം, ഗതാഗതം, ഭക്ഷ്യം എന്നീ വകുപ്പുകളുടെ ഉയർന്ന ഉദ്യോഗസ്ഥർ വാർറൂമിന്റെ നടത്തിപ്പിനായി ഉണ്ടാകും. വിഡിയോ കോൺഫറൻസ് സൗകര്യം ഉൾപ്പെടെ ഒരുക്കും. 0471 2517225

English summary: COVID 19; Kerala war room 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com