ADVERTISEMENT

തിരുവനന്തപുരം ∙ അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ മൊബൈൽ ആപ്പുമായി പൊലീസ് സൈബർ ഡോം. ഉപഭോക്താക്കൾക്ക് അവശ്യസാധനങ്ങൾ ഈ ആപ് ഉപയോഗിച്ചു കടകളിൽ നിന്ന് ഓർഡർ ചെയ്യാം. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, ഡെലിവറി സംവിധാനമുള്ള കടകൾ, താൽക്കാലികമായി ഡെലിവറി സംവിധാനം ഉറപ്പുവരുത്താൻ കഴിയുന്ന കടകൾ, റസിഡന്റ്സ് അസോസിയേഷനുകൾ, ഫ്ലാറ്റ് അസോസിയേഷനുകൾ, കുടുംബശ്രീ യൂണിറ്റുകൾ തുടങ്ങിയവയ്ക്ക് ആപ് സൗജന്യമായി ഉപയോഗിക്കാം.

കടകളിൽ നിന്നു സാധനങ്ങൾ എത്തിച്ചു കൊടുക്കാനാകുന്ന സന്നദ്ധ പ്രവർത്തകർക്കായും പ്രത്യേകം ആപ് പുറത്തിറക്കി.  ഉപഭോക്താക്കൾക്കും കടകൾക്കും മൊബൈൽ ആപ്, വെബ്സൈറ്റ് എന്നിവയുടെ സേവനം ഉപയോഗിക്കാം. ഇൻവെന്റ് ലാബ്സ് ഇന്നവേഷൻസ് എന്ന സ്റ്റാർട്ടപ് കമ്പനിയാണു സേവനം ലഭ്യമാക്കിയത്.

വെബ്സൈറ്റ്: https://www.shopsapp.org

കടകൾക്ക്: app:https://play.google.com/store/apps/details?id=org.inventlabs.shopsapp.business

ഉപഭോക്താക്കൾക്ക്: app:https://play.google.com/store/apps/details?id=org.inventlabs.shopsapp

പൊലീസ് സേവനം ഡിജിറ്റലാക്കുന്നു

തിരുവനന്തപുരം ∙ പൊലീസ് സ്റ്റേഷനുകളുടെ സേവനം ഡിജിറ്റലായി അഭ്യർഥിക്കാൻ സംവിധാനം. സ്റ്റേഷനുകളിൽ ജനങ്ങൾ നേരിട്ട് എത്തുന്നതു പരമാവധി ഒഴിവാക്കാനാണിത്. പൊലീസ് സേവനം നിങ്ങളുടെ വീട്ടുവാതിൽക്കൽ എന്നു പേരിട്ടിരിക്കുന്ന ഈ പദ്ധതി പ്രകാരം പരാതികൾ, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉൾപ്പടെയുള്ള അപേക്ഷകൾ എന്നിവ ഇ–മെയിൽ, വാട്സാപ്, ഫോൺ എന്നിവ മുഖേന നൽകാം. ഉടൻ രസീത് നൽകി നടപടി സ്വീകരിക്കും. സ്വീകരിച്ച നടപടി 48 മണിക്കൂറിനുള്ളിൽ അപേക്ഷകനെ അറിയിക്കും. ഓരോ പൊലീസ് സ്റ്റേഷനിലെയും ഇ–മെയിൽ വിലാസം, വാട്സാപ് നമ്പർ, ഫോൺ നമ്പർ എന്നിവയ്ക്കു പരമാവധി പ്രചാരണം നൽകാൻ ഡിജിപി: ലോക്നാഥ് ബെഹ്റ നിർദേശിച്ചു. 

പൊലീസിനെ സഹായിക്കാൻ വിജിലൻസ്

തിരുവനന്തപുരം ∙ സംസ്ഥാനത്തു കൊറോണ പ്രതിരോധത്തിനു പൊലീസ് സേനയെ സഹായിക്കുന്നതിനു വിജിലൻസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. വിജിലൻസിലെ എസ്പി മുതൽ സിവിൽ പൊലീസ് ഓഫിസർ  വരെയുള്ള  ഉദ്യോഗസ്ഥർ ജില്ലാ പൊലീസ് മേധാവിമാരുടെ കീഴിലാണു  കൊറോണ  പ്രതിരോധ പ്രവർത്തനങ്ങൾ  നടത്തുന്നത്.

English summary: Kerala lockdown; Police app for essential goods  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com