ADVERTISEMENT

തിരുവനന്തപുരം ∙ ലോക്ഡൗണിൽ നിന്ന് ഒഴിവാക്കിയ അവശ്യ സർവീസുകളിലെ ജീവനക്കാർക്കു ക്യുആർ കോഡുള്ള ഡിജിറ്റൽ പാസ് വരുന്നു. പ്രിന്റ് ചെയ്ത പാസിനു പകരം ഇതു ഫോണിൽ ഡിജിറ്റലായി സൂക്ഷിക്കാം. പാസിലുള്ള ക്യുആർ കോഡ് പൊലീസ് പ്രത്യേക മൊബൈൽ ആപ്ലിക്കേഷന്റെ സഹായത്തോടെ സ്കാൻ ചെയ്തു യഥാർഥമാണോയെന്ന് ഉറപ്പാക്കും.

സ്ഥാപനത്തിൽ നിന്നു 30 കിലോ മീറ്ററിലധികം സഞ്ചരിക്കാനാവില്ല. ഇതിനുള്ള ഡിജിറ്റൽ സംവിധാനങ്ങൾ ഐടി മിഷൻ ഒരുക്കി. പാസ് വേണ്ടവർക്കു പ്രത്യേക വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യാം. ഇതു മേലധികാരി അംഗീകരിച്ചാൽ ക്യുആർ കോഡ്, ചിത്രം, സ്ഥാപനം, വിലാസം ഉൾപ്പെടെ വിവരങ്ങൾ ചേർത്ത ഓൺലൈൻ പാസ് ഇമെയിൽ വഴിയെത്തും. വെബ്‌സൈറ്റ് ഇന്നാ നാളെയോ തയാറാകും. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പാസ് ഇത്തരത്തിലാക്കുന്നതിൽ വ്യക്തതയായിട്ടില്ല. 

English summary: Kerala lockdown; Digital pass for travel 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com