sections
MORE

കോവിഡേ, നീ തോൽക്കുന്നത് ഇവിടെയാണ്...

harippad-home
ഐസലേഷൻ വാർഡ് ഒരുക്കാൻ വിട്ടു നൽകിയ വീട്
SHARE

മനസ്സു കൊണ്ട് നിങ്ങൾക്കൊപ്പം

പ്രവാസികൾക്കും ഇതര സംസ്ഥാനങ്ങളിലുള്ളവർക്കും ഇപ്പോൾ കേരളത്തിലേക്കു മടങ്ങാൻ സാധിക്കില്ല. യാത്രാസൗകര്യങ്ങൾ ലഭ്യമല്ലെന്ന് എല്ലാവരും മനസ്സിലാക്കണം. ഇപ്പോഴുള്ള സ്ഥലങ്ങളിൽ കഴിയാനാണു പ്രധാനമന്ത്രി നിർദേശിച്ചിരിക്കുന്നത്. കേരളത്തിലുള്ള ബന്ധുമിത്രാദികളെ ഓർത്ത് ആശങ്കപ്പെടേണ്ടതില്ല. ഇവിടെയുള്ളവരുടെ കാര്യങ്ങളിൽ ഇടപെടാനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. മനസ്സുകൊണ്ടു ഞങ്ങളെല്ലാം നിങ്ങൾക്കൊപ്പമുണ്ട്. 

മുഖ്യമന്ത്രി പിണറായി വിജയൻ

ആലപ്പുഴ 

കോവിഡ് ബാധിതർക്ക് ഐസലേഷൻ വാർഡ് ഒരുക്കാൻ സ്വന്തം വീട് വിട്ടുനൽകി ഹരിപ്പാട് നഗരസഭാ 14–ാം വാർഡ് കൗൺസിലർ സതീഷ് മുട്ടം. ആരോഗ്യവകുപ്പ് അധികൃതരുൾപ്പെടുന്ന സംഘം വീടു പരിശോധിച്ചു. അവർക്കു സമ്മതപത്രം കൈമാറിയ സതീഷ്, ഭാര്യയ്ക്കും കുട്ടികൾക്കുമൊപ്പം കുടുംബവീട്ടിലേക്കു താമസം മാറുകയും ചെയ്തു.

garuda-hotel
ഹോട്ടൽ ഗരുഡ

കൊച്ചി

നാടെങ്ങും കോവിഡ് രോഗികൾ വിലക്കു ലംഘിച്ചു കറങ്ങി നടന്നതിന്റെ കഥകൾ ഭീതി പരത്തുമ്പോൾ നല്ല മാതൃകയായി കൊച്ചിയിൽനിന്നു 2 യുവാക്കൾ. പാരിസിൽനിന്നു വന്ന അന്നുമുതൽ ഇവർ സ്വയം സമ്പർക്ക വിലക്കിലേർപ്പെട്ട് മറ്റാരുമില്ലാത്ത വീട്ടിൽ ഒരുമിച്ചു കഴിയുകയായിരുന്നു. അതിനാൽ രോഗം സ്ഥിരീകരിച്ചപ്പോഴും അധികൃതർക്കു തലവേദനയില്ല.

പിജി വിദ്യാർഥികളായ സുഹൃത്തുക്കൾ 16‌നാണു ഡൽഹിയിലെത്തിയത്. പാരിസിൽ വച്ചു കോവിഡ് ബാധിതനുമായി സമ്പർക്കമുണ്ടായതായി ഇവർക്കു സംശയമുണ്ടായിരുന്നു. ഇക്കാര്യം അധികൃതരെ ബോധ്യപ്പെടുത്തി ഡൽഹി വിമാനത്താവളത്തിൽ 12 മണിക്കൂർ നിരീക്ഷണത്തിൽ കഴിഞ്ഞു. 

17നു കൊച്ചിയിലെത്തിയ ഇവർക്കു രോഗലക്ഷണങ്ങൾ ഇല്ലാത്തതിനാൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശം ലഭിച്ചു. ഒരാളുടെ രക്ഷിതാവ് ഭക്ഷണം വീടിന്റെ പുറത്തുവച്ചു മടങ്ങുകയായിരുന്നു പതിവ്. 23നു പനിയായതോടെ ഇവരെ കളമശേരി മെഡിക്കൽ കോളജിലെത്തിച്ചു. രോഗം സ്ഥിരീകരിച്ചെങ്കിലും മറ്റാരുമായും സമ്പർക്കമില്ലാതിരുന്നതിനാൽ ഇവരുടെ റൂട്ട് മാപ് തയാറാക്കേണ്ടി വന്നില്ല. 

തൃശൂർ 

പഞ്ചനക്ഷത്ര ഹോട്ടലായ ഗരുഡയുടെ ഇക്കോണമി ഹോട്ടലായ ഗരുഡ എക്സ്പ്രസ് കോവിഡ് ആശുപത്രിയാക്കാൻ വിട്ടുകൊടുത്തു. പ്രവാസി ബിസിനസുകാരനായ ഗിരിജവല്ലഭന്റേതാണു ഹോട്ടൽ. സമ്മതപത്രം ജനറൽ മാനേജർ സി. രാമനുണ്ണി മന്ത്രി എ.സി. മൊയ്തീനു കൈമാറി. കുറുപ്പം റോഡിലെ 45 മുറികളുള്ള ഹോട്ടലിൽനിന്ന് ഇന്നലെ താമസക്കാരെ ഒഴിപ്പിച്ചു. കെട്ടിടം പ്രവർത്തിപ്പിക്കാനാവശ്യമായ സാങ്കേതിക സഹായവും ഗരുഡ നൽകും. 

English summary: COVID 19 prevention in kerala 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA