കുടുംബശ്രീ നിർമിച്ചത് 13.57 ലക്ഷം മാസ്ക്, 1800 ലീറ്റർ സാനിറ്റൈസർ

corona mental support
SHARE

തിരുവനന്തപുരം ∙ കുടുംബശ്രീയുടെ നേതൃത്വത്തിൽ ഇതുവരെ സംസ്ഥാനത്തു നിർമിച്ചത് 13.57 ലക്ഷം തുണി മാസ്കും 1800 ലീറ്റർ സാനിറ്റൈസറും. വരുമാനം 2 കോടി രൂപ. 306 തയ്യൽ യൂണിറ്റുകൾ വഴി രണ്ടാഴ്ച കൊണ്ടാണ് ഇത്രയും മാസ്ക് നിർമിച്ചത്. 

ഈ മാസം 15 വരെ 10,000 മാസ്ക്കുകൾ മാത്രമാണ് നിർമിച്ചത്. ഓർഡർ വർധിച്ചതോടെ ഉൽപാദനം പ്രതിദിനം 1.75 ലക്ഷം വരെയായി. 21 സാനിറ്റൈസർ ഉൽപാദക യൂണിറ്റുകളാണ് ആരംഭിച്ചത്. 18ന് ആരംഭിക്കുമ്പോൾ പ്രതിദിന ഉൽപാദനം 114.9 ലീറ്ററായിരുന്നു. തുടർന്ന് 562 ലീറ്റർ വരെയായി.

കുടുംബശ്രീയുടെ ത്രിതല സംവിധാനത്തിൽ 8 ലക്ഷത്തിലേറെ അംഗങ്ങളുള്ള 1.6 ലക്ഷം വാട്സാപ് ഗ്രൂപ്പുകളും സജ്ജമാക്കി. സ്വയം സഹായ സംഘങ്ങൾക്കു സർക്കാർ പ്രഖ്യാപിച്ച പലിശരഹിത വായ്പ ലഭ്യമാക്കാനും നടപടികൾ നടന്നുവരുന്നു. 2000 കോടി വായ്പ ബാങ്കുകൾ 9 % പലിശയ്ക്കു നൽകും. പലിശ സർക്കാർ വഹിക്കും. 

ഓരോ സ്വയംസഹായ സംഘത്തിനും 20,000 രൂപ വരെ ലഭിക്കും. വായ്പ ആവശ്യമുള്ളവരുടെ വിവരശേഖരണം ആരംഭിച്ചതായും കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എസ്. ഹരികിഷോർ പറഞ്ഞു.

English summary: Kudumbashree mask

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA