ADVERTISEMENT

തിരുവനന്തപുരം ∙ കോവിഡ് കാലത്തേക്കു സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണം നാളെ മുതൽ ഏപ്രിൽ 20 വരെ നടക്കും. അതിനു ശേഷമാകും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സൗജന്യ ധാന്യ വിതരണം. 87 ലക്ഷം കുടുംബങ്ങൾക്കുള്ള സൗജന്യ ഭക്ഷ്യകിറ്റ് വിതരണവും ഈയാഴ്ച ആരംഭിക്കുമെന്നു മന്ത്രി പി. തിലോത്തമൻ അറിയിച്ചു.

കാർഡ് ഇല്ലെങ്കിൽ

റേഷൻ കാർഡ് ഇല്ലാത്ത കുടുംബങ്ങൾക്കും സൗജന്യ അരിയും കിറ്റും നൽകും. ഇതിന് ആധാർ കാർഡും ഫോൺ നമ്പറും ഉൾപ്പെടുത്തി സത്യവാങ്മൂലം റേഷൻ വ്യാപാരിക്കു നൽകണം. കിറ്റ് ആവശ്യമില്ല എന്ന് സ്വയം അറിയിക്കുന്നവരെയും നികുതിദായകരായ ഉയർന്ന വരുമാനക്കാരെയും ഒഴിവാക്കും.

വിതരണം ഇങ്ങനെ

∙കടയിൽ ഒരേസമയം 5 പേർ മാത്രം.

∙സാമൂഹിക അകലം പാലിച്ചു സാധനങ്ങൾ വാങ്ങണം.

∙കട ഉടമയ്ക്കു ടോക്കൺ വ്യവസ്ഥ ഏർപ്പെടുത്താം.

∙ജനപ്രതിനിധികളുടെയും റജിസ്റ്റർ ചെയ്ത സന്നദ്ധ പ്രവർത്തകരുടെയും സഹായം സ്വീകരിക്കാം.

∙കടയിൽ എത്താനാകാത്തവർക്കു സാധനങ്ങൾ വീട്ടിലെത്തിക്കാൻ കടയുടമ ക്രമീകരണമുണ്ടാക്കണം.

സൗജന്യ അരി ഇങ്ങനെ

∙മഞ്ഞ കാർഡ്: 35 കിലോ

∙പിങ്ക് കാർഡ്: കാർഡിലുള്ള ഒരു അംഗത്തിന് 5 കിലോ വീതം

∙വെള്ള, നീല കാർഡുകൾ: 15 കിലോ (കൂടുതൽ അരി ലഭിക്കുന്ന നീല കാർഡുകാർക്ക് അത് തുടരും)

സൗജന്യറേഷൻ വിതരണക്രമം

∙രാവിലെ മുതൽ ഉച്ചവരെ മുൻഗണനാ വിഭാഗങ്ങൾക്ക് (മഞ്ഞ, പിങ്ക് കാർഡ്)

∙ഉച്ചകഴിഞ്ഞ് മുൻഗണനേതര വിഭാഗങ്ങൾക്ക് (നീല, വെള്ള കാർഡ്)

English summary: Free ration distribution starts in Kerala 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com