ADVERTISEMENT

തിരുവനന്തപുരം ∙ കോവിഡ് പ്രതിസന്ധിയെത്തുടർന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ച സാലറി ചാലഞ്ച് നിർബന്ധമായും നടപ്പാക്കാൻ മന്ത്രിസഭാ തീരുമാനം. ഒരു മാസത്തെ ശമ്പളം ഗഡുക്കളായി നൽകാൻ മാർച്ചിലെ ശമ്പളം മുതൽ എല്ലാ സർക്കാർ ജീവനക്കാരും അധ്യാപകരും സ്വമേധയാ മുന്നോട്ടുവരണം. പാർട് ടൈം, കാഷ്വൽ ജീവനക്കാരെ ഒഴിവാക്കും. കോവിഡ് ധനസമാഹരണത്തിനു പ്രത്യേക അക്കൗണ്ട് ആയിരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

സഹകരണം ഇല്ലെങ്കിൽ തെലങ്കാന മോഡൽ

തിരുവനന്തപുരം ∙ സാലറി ചാലഞ്ചിൽ ഈ മാസം എത്രത്തോളം പേർ സഹകരിക്കുന്നെന്നു വിലയിരുത്തിയ ശേഷം കുറവാണെങ്കിൽ തെലങ്കാന മാതൃകയിൽ ശമ്പളം പിടിക്കുന്നതിനുള്ള ക൪ശന നടപടി സ്വീകരിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. മന്ത്രിമാർ ഒരു ലക്ഷം രൂപ വീതം സംഭാവന ചെയ്യും.

ഒരു മാസത്തെ ശമ്പളം ഗഡുക്കളായി ഈടാക്കുമ്പോൾ ഉയർന്ന ശമ്പളം വാങ്ങുന്നവരിൽ നിന്നു കൂടുതൽ തുക പിടിക്കുന്ന രീതിയിലുള്ള സ്ലാബ് സമ്പ്രദായമാണു ധനവകുപ്പ് സമർപ്പിച്ചത്. ലക്ഷത്തിനു മുകളിൽ ശമ്പളം പറ്റുന്ന ജീവനക്കാരിൽ നിന്ന് 50 % തുക പിടിച്ച ശേഷം നൽകണമെന്നാണു നിർദേശം. ഇവരിൽ നിന്നു രണ്ടു മാസം കൊണ്ടു സാലറി ചാലഞ്ച് പൂ൪ത്തിയാക്കാനാകും. താഴ്ന്ന ശമ്പളമുള്ളവരിൽ നിന്ന് ആനുപാതികമായി നിശ്ചിത ശതമാനം വീതം പിടിക്കും.

നിശ്ചിത ഗഡുക്കളായി ശമ്പളം നൽകുന്നതിനു സ്വമേധയാ തീരുമാനിക്കാൻ ജീവനക്കാർക്കു സ്വാതന്ത്ര്യം ഉണ്ടാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ നല്ലൊരു വിഭാഗം ജീവനക്കാരും തയാറാകുമെന്നാണു പ്രതീക്ഷ. കഴിഞ്ഞ പ്രളയ കാലത്ത് 53 % ജീവനക്കാരേ സാലറി ചാലഞ്ചിൽ പങ്കെടുത്തുള്ളൂവെന്നു ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. കോടതി വിധി അടക്കമുള്ളവ അന്നു തടസ്സമായി. ഇത്തവണ, നിയമ കാര്യങ്ങൾ കൂടി പരിശോധിച്ചാകും തുട൪നടപടി. ചാലഞ്ചിന്റെ ഭാഗമല്ലാത്ത പാർട് ടൈം, കാഷ്വൽ ജീവനക്കാർക്കു പ്രത്യേക സൗകര്യമൊരുക്കും.

English summary: COVID 19; Salary challenge

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com