ADVERTISEMENT

തിരുവനന്തപുരം ∙ ലോക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കേരള പകർച്ചവ്യാധി നിയമപ്രകാരം കേസ് എടുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുവരെ 22,338 കേസുകൾ റജിസ്റ്റർ ചെയ്തു. 2155 പേരെ അറസ്റ്റ് ചെയ്യുകയും 12,783 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. 

സാംക്രമിക രോഗങ്ങൾ തടയാനും പ്രതിരോധിക്കാനും സർക്കാരിനു കൂടുതൽ അധികാരം നൽകാൻ ഓർഡിനൻസിലൂടെയാണു നിയമം കൊണ്ടുവന്നത്. 

പ്രധാന വ്യവസ്ഥകൾ

∙ നിയമം ലംഘിക്കുന്നവർക്കു 2 വർഷംവരെ തടവും 10,000 രൂപ വരെ പിഴയും.

∙ സംസ്ഥാന, ജില്ലാ അതിർത്തികൾ അടയ്ക്കാം.

∙ പൊതു, സ്വകാര്യ ഗതാഗത സംവിധാനങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാം.

∙ സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏറ്റെടുത്ത് ഉപയോഗിക്കാം.

∙ മതസ്ഥാപനങ്ങളുടെ പ്രവർത്തനവും ആൾക്കൂട്ടവും നിയന്ത്രിക്കാം.

∙ അവശ്യ സർവീസുകളിലെ സമരം നിരോധിക്കാം.

∙ പൊതു, സ്വകാര്യ ചടങ്ങുകൾ നിയന്ത്രിക്കാം.

ലോക്ഡൗൺ കർശനമായി തുടരും 

തിരുവനന്തപുരം ∙ ലോക്ഡൗൺ കർശനമായി തുടരാൻ മന്ത്രിസഭാ തീരുമാനം. രണ്ടു ദിവസം ജനം കൂടുതലായി പുറത്തിറങ്ങിയതിനാൽ നിയന്ത്രണം കുറെക്കൂടി ശക്തമാക്കാൻ നിർദേശിച്ചെന്നു മുഖ്യമന്ത്രി യോഗത്തിൽ അറിയിച്ചു.

സമൂഹവ്യാപന സാഹചര്യം ഇതു വരെയില്ലെങ്കിലും വിട്ടുവീഴ്ചയില്ലാത്ത ജാഗ്രത വേണം. അസംഘടിത മേഖലയിൽ അത്യാവശ്യമുള്ള ചില ഇളവുകൾ നൽകാനും തീരുമാനിച്ചു. മത്സ്യലേലം ഒഴിവാക്കിയെങ്കിലും ചെറുകിട മത്സ്യവ്യാപാരികളെ സഹായിക്കാൻ പ്രത്യേക സോഫ്റ്റ്‌വെയറുണ്ടാക്കി ഇ-ലേലത്തിന്റെ സാധ്യത പരിശോധിക്കും.

ഇപ്പോഴത്തെ ഭക്ഷ്യധാന്യ വിതരണവും കിറ്റ് വിതരണവും പൂർത്തിയായാൽ കേന്ദ്രം പ്രഖ്യാപിച്ച 5 കിലോ ഭക്ഷ്യധാന്യ വിതരണത്തിലേക്കു കടക്കും. ഇതു സംബന്ധിച്ച റിപ്പോർട്ട് മന്ത്രി പി. തിലോത്തമൻ മന്ത്രിസഭാ യോഗത്തിൽ അവതരിപ്പിച്ചു. 

English summary: Kerala lockdown: Police will charge epidemic law; Pinarayi

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com