ADVERTISEMENT

ലോക്ഡൗൺ കാലത്ത് അറിവിനെ ആഘോഷമാക്കാൻ മലയാള മനോരമ വായനക്കാർക്കായി ‘മനോരമ ക്വിസ് സീസൺ 2’ ഇന്നുമുതൽ. കഴിഞ്ഞ സീസൺ പോലെ, ദിവസവും രാത്രി 8.55നു മലയാള മനോരമ ആപ്പിലാണു ക്വിസ്. ജെയ്ൻ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെയാണ് മത്സരം. 

10 ചോദ്യങ്ങൾ. ഓരോ ചോദ്യത്തിനും ഉത്തരം നൽകാൻ 10 സെക്കൻഡ്. ശരിയുത്തരത്തിനു 10 പോയിന്റ്. അഞ്ചോ അതിലേറെയോ ശരിയുത്തരം നൽകുന്നവരിൽനിന്നു നറുക്കെടുത്ത് ദിവസേന 10 പേർക്ക് 1000 രൂപ വീതം സമ്മാനം. മിക്ക ചോദ്യങ്ങളും അതതു ദിവസം മലയാള മനോരമ പത്രത്തിൽ വരുന്ന വാർത്തകളെ അടിസ്ഥാനമാക്കിയാകും. മത്സരം കഴിഞ്ഞ് ഒരു മിനിറ്റിനകം വിജയികളെ അറിയാം.

എല്ലാ ദിവസവും പങ്കെടുത്താൽ അധിക നേട്ടവുമുണ്ട്. മാസം നൂറ്റിയൻപതോ അതിലേറെയോ ശരിയുത്തരങ്ങൾ നൽകുന്നവരിൽനിന്നു നറുക്കിട്ടെടുക്കുന്ന 5 പേർക്ക് 5000 രൂപ വീതം മെഗാ പ്രൈസ്. മാസം തോറും 3.25 ലക്ഷം രൂപയുടെ സമ്മാനങ്ങൾ. പത്രം പ്രസിദ്ധീകരിക്കാത്ത ദിവസങ്ങളൊഴികെ എന്നും ക്വിസ് ഉണ്ടാകും. മത്സരം മനോരമ ആപ്പിലൂടെ മാത്രം. മലയാള മനോരമ ആപ്പ് ഡൗൺലോഡ് ചെയ്യാന്‍ സന്ദർശിക്കുക – ആൻഡ്രോയിഡ് , ഐഒഎസ്

English summary: Manorama Quiz season 2

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com