ADVERTISEMENT

വൈറസിന്റെ കണ്ണിമുറിക്കാനുള്ള ലോക്ഡൗൺ കാലത്തു മലയാളികളെ അറിവിന്റെ കണ്ണിയിൽ അണിചേർത്ത് മനോരമ ക്വിസിന് (എംക്യു) ആവേശത്തുടക്കം. കൂടുതൽ ലളിത വ്യവസ്ഥകളോടെ, ജെയിൻ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ ആരംഭിച്ച എംക്യു രണ്ടാം സീസണിൽ മത്സരപങ്കാളിത്തം മുൻവർഷത്തെക്കാൾ ഇരട്ടിയോളം വർധിച്ചു. മലയാള മനോരമ ആപ്പിൽ പുതുതായി അക്കൗണ്ട് തുറന്ന് ലോഗിൻ ചെയ്തവരുടെ എണ്ണമാകട്ടെ, ഇതിന്റെയും നാലിരട്ടിയിലേറെയാണ്.

രാത്രി 8.55നു ക്വിസ് തുടങ്ങി ഒരു സെക്കൻഡ് കഴിഞ്ഞാൽ ആ ദിവസത്തെ മത്സരത്തിൽ പങ്കെടുക്കാനാകില്ലെന്ന വ്യവസ്ഥ പ്രത്യേകം ശ്രദ്ധിക്കുക. 8.50നു കൗണ്ട്ഡൗൺ തുടങ്ങുമ്പോൾ തന്നെ Join this game ബട്ടൺ അമർത്തി മത്സരത്തിനു സജ്ജരാകാം. ഏപ്രിൽ രണ്ടാം തീയതിയിലെ മലയാള മനോരമയിൽ വിശദ മാർഗനിർദേശങ്ങളുണ്ട്. മലയാള മനോരമ ആപ്പിലെ എംക്യു പേജിൽ ഹെൽപ് വിഡിയോയുമുണ്ട്.

ഇന്നത്തെ പത്രവും മനസ്സിരുത്തി വായിക്കുക. രാത്രി 8.55നു വരുന്ന 10 ചോദ്യങ്ങൾക്കുള്ള ഉത്തരം ഈ താളുകളിൽ ഒളിച്ചിരിപ്പുണ്ട്. 5 ചോദ്യങ്ങളെങ്കിലും ശരിയാക്കുന്നവരിൽനിന്നു നറുക്കെടുക്കുന്ന 10 പേർക്ക് 1000 രൂപ വീതം സമ്മാനം.ആദ്യദിവസങ്ങളിൽ സമ്മാനം ലഭിക്കാത്തവർക്കും നിരാശ വേണ്ട. ഓരോ ദിവസത്തെയും നിങ്ങളുടെ സ്കോർ ഈ മാസത്തെ മെഗാ സമ്മാനത്തിനായി പരിഗണിക്കും. മാസം 150 ചോദ്യങ്ങളെങ്കിലും ശരിയാക്കുന്നവരിൽനിന്നു നറുക്കെടുക്കുന്ന 5 പേർക്ക് 5000 രൂപ വീതം മെഗാ സമ്മാനം. 

ആപ്പ് ഡൗൺലോഡ് ചെയ്യാം: ആൻഡ്രോയിഡ്, ഐഒഎസ്

English summary: Manorama MQ season two 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com