ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്ത് 13 പേർക്കു കൂടി കോവിഡ്. കാസർകോട് (9), മലപ്പുറം (2), കൊല്ലം, പത്തനംതിട്ട (ഒന്നു വീതം) ജില്ലക്കാരാണിത്. ഇതോടെ, കേരളത്തിലെ ആകെ രോഗബാധിതർ 327 ആയി. 266 പേർ ചികിത്സയിലുണ്ട്. 3 പേർ കൂടി രോഗമുക്തരായി. നിരീക്ഷണത്തിൽ 1,52,894 പേർ. 10,816 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. 

കാസർകോട്ട് ഇന്നലെ രോഗം സ്ഥിരീകരിച്ച 6 പേ‍ർ വിദേശത്തു നിന്നെത്തിയവരാണ്; 3 പേർക്കു സമ്പർക്കം വഴി. മലപ്പുറത്തെയും കൊല്ലത്തെയും രോഗബാധിതർ നിസാമുദ്ദീൻ സമ്മേളനത്തിൽനിന്നു മടങ്ങിയെത്തിയവരാണ്. പത്തനംതിട്ട സ്വദേശി ദുബായിൽനിന്നും. 

രോഗികളുടെ എണ്ണം താഴേക്ക് ഇനി സമ്പർക്ക രോഗികൾ മാത്രം 

തിരുവനന്തപുരം ∙ ലോക്ഡൗൺ തുടങ്ങി രണ്ടാഴ്ച പിന്നിടുന്നതോടെ കോവിഡ് രോഗികളുടെ എണ്ണം കുറയുമെന്ന പ്രതീക്ഷയിൽ സംസ്ഥാന സർക്കാർ. ലോക്ഡൗണിനു മുൻപു വിദേശങ്ങളിൽനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും വന്ന ‘ഹൈ റിസ്ക്’ വിഭാഗം ഒഴികെയുള്ളവരുടെയെല്ലാം ക്വാറന്റീൻ കാലാവധി ഇന്നത്തോടെ അവസാനിക്കും. സമ്പർക്കം വഴിയുള്ള രോഗികൾ മാത്രമേ ഇനിയുണ്ടാകൂ എന്നാണു കണക്കുകൂട്ടൽ. 

കേരളത്തിലെ രോഗികളിൽ 70 % വിദേശരാജ്യങ്ങളിൽനിന്നോ മറ്റു സംസ്ഥാനങ്ങളിൽനിന്നോ എത്തിയവരാണ്. വിദേശത്തുനിന്നു വന്നവരും അവരുമായി അടുത്തിടപഴകിയവരുമായ ‘ഹൈ റിസ്ക്’ വിഭാഗത്തിൽപ്പെട്ടവർക്ക് 28 ദിവസമാണ് ക്വാറന്റീൻ നിർദേശിച്ചിരിക്കുന്നതെങ്കിലും 14 ദിവസത്തിനുശേഷം ഇവർക്കു രോഗം വരാനുള്ള സാധ്യത വിരളമാണ്. കൂടുതൽ സുരക്ഷിതമായ മുൻകരുതൽ എന്ന നിലയ്ക്കാണ് 28 ദിവസം ക്വാറന്റീൻ നിർദേശിച്ചിരിക്കുന്നത്.

കഴിഞ്ഞ 4 ദിവസങ്ങളായി കേരളത്തിൽ കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞുവരുന്നത് അനുകൂലസൂചനയായാണു വിദഗ്ധർ കാണുന്നത്.

English summary: Coronavirus positive cases in Kerala

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com