അവശ്യസാധന ലഭ്യത നിരീക്ഷിക്കാൻ ഓൺലൈൻ സംവിധാനം

stock
അവശ്യസാധനങ്ങളുടെ ലഭ്യത നിരീക്ഷിക്കാനായി സർക്കാർ ഏർപ്പെടുത്തിയ ഓൺലൈൻ ഡാഷ്ബോർഡ്
SHARE

തിരുവനന്തപുരം ∙ ഓരോ പ്രദേശത്തെയും അവശ്യസാധന ലഭ്യത നിരീക്ഷിക്കാൻ, ജിഎസ്ടി വകുപ്പിൽ റജിസ്റ്റർ ചെയ്ത 19,000 വ്യാപാരികളുടെ സ്റ്റോക്ക് വിവരങ്ങൾ ഉൾപ്പെടുത്തി, സംസ്ഥാന സർക്കാരിന്റെ ഡേറ്റ അനലിറ്റിക്സ് സംവിധാനം.

ഐഐഐടിഎം–കെ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ്) വികസിപ്പിച്ച 'സിംസ്' (SIMS) സംവിധാനത്തിൽ  ചെറുകിട/മൊത്ത വ്യാപാരികൾ 3 തരത്തിലുള്ള വിവരങ്ങൾ കൃത്യമായ ഇടവേളകളിൽ അപ്ഡേറ്റ് ചെയ്യണം– കൈവശമുള്ള സ്റ്റോക്ക്, ഓർഡർ ചെയ്തിരിക്കുന്ന സ്റ്റോക്ക്, ഒരു മാസത്തേക്ക് പ്രതീക്ഷിക്കുന്ന ശരാശരി ഉപഭോഗം.

ഇതിനു പുറമേ ഓരോ താലൂക്കിലെയും മൊത്തത്തിലുള്ള ഓപ്പൺ മാർക്കറ്റ് സ്റ്റോക്ക് നില സിവിൽ സപ്ലൈസ് വകുപ്പിന്റെ പക്കൽ നിന്നു ശേഖരിച്ച് മാപ് ചെയ്യുന്നുണ്ട്. ഇവ രണ്ടും താരതമ്യം ചെയ്യും. എൽപിജി സിലിണ്ടർ ഉൾപ്പടെ 16 ഇനം സാധനങ്ങളാണ് അവശ്യവസ്തുക്കളായി പരിഗണിച്ചിരിക്കുന്നത്. വ്യാപാരികൾക്ക് റജിസ്റ്റർ ചെയ്യാനും സംവിധാനമുണ്ട്: sims.kerala.gov.in

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA