ADVERTISEMENT

പിറവം∙ നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടും എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യാൻ കഴിയാതെ പോയ മാമലശേരി ആനിത്തോട്ടത്തിൽ എ.ടി. പത്രോസ്(88) അന്തരിച്ചു. രാമമംഗലം പഞ്ചായത്ത് മുൻ പ്രസിഡന്റും ഭരണസമിതി അംഗവുമാണ്. മൃതദേഹം നാളെ 9ന് വസതിയിലെത്തിക്കും. സംസ്കാരം 11ന് ശുശ്രൂഷയ്ക്കു ശേഷം ഓണക്കൂർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ.

1965 മാർച്ചിൽ നടന്ന തിരഞ്ഞെടുപ്പിൽ മൂവാറ്റുപുഴ മണ്ഡലത്തിൽ നിന്നു കേരള കോൺഗ്രസ് സ്ഥാനാർഥിയായാണ് പത്രോസ് വിജയിച്ചത്. എന്നാൽ ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്തതിനാൽ അംഗങ്ങളുടെ സത്യപ്രതിജ്‍ഞ നടത്താതെ ദിവസങ്ങൾക്കുള്ളിൽ നിയമസഭ പിരിച്ചുവിട്ടു. പിന്നീട് 1967ൽ ഒരു തവണ കൂടി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. അതോടെ തിരഞ്ഞെടുപ്പു രംഗത്തു നിന്നു പിൻമാറി. 60–ാം വയസ്സിൽ സജീവരാഷ്ട്രീയം ഉപേക്ഷിച്ചു.1963 മുതൽ 16 വർഷം രാമമംഗലം പഞ്ചായത്ത് പ്രസിഡന്റായിരുന്നു. തുടർന്ന് 5 വർഷം ഭരണസമിതി അംഗവുമായി.

ഭാര്യ: ചെങ്ങന്നൂർ മുളക്കുഴ തെക്കേപറമ്പിൽ പരേതയായ ലീല. മക്കൾ: ആനി, അനിൽ (ചാർട്ടേഡ് അക്കൗണ്ടന്റ് പുണെ), ശോഭ, സുനിൽ. മര‍ുമകൻ: തിരുവല്ല കോടിയാട്ട് അലക്സ് ജേക്കബ് (എൻജിനീയർ).

English Summary: A.T. Pathrose passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com