ADVERTISEMENT
തിരുവനന്തപുരം ∙ കേരളത്തിൽ 24 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 8 പേർക്ക് രോഗമുക്തി. പുതിയ രോഗികളിൽ 13 പേർ വിദേശത്തു നിന്നും 11 പേർ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. മലപ്പുറം (5): അബുദാബി, കുവൈത്ത്, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തർക്കും മുംബൈയിൽ നിന്ന് ഒരുമിച്ചെത്തിയ 2 പേർക്കും രോഗം. കണ്ണൂർ (4): മഹാരാഷ്ട്രയിൽ നിന്നു 2 പേർ; ഡൽഹി, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തർ.  കോട്ടയം (3):  ദുബായിൽ നിന്നുള്ള 2 പേരും കുവൈത്തിൽ നിന്നുള്ള ഒരാളും. തൃശൂർ (3): അബുദാബിയിൽ നിന്ന് 17ന് ഒരേ വിമാനത്തിൽ വന്നവർ. തിരുവനന്തപുരം (2): കുവൈത്തിൽ നിന്നും മുംബൈയിൽ നിന്നും എത്തിയവർ.  കൊല്ലം (2): അബുദാബിയിൽ നിന്നും ആന്ധ്രയിൽ നിന്നും എത്തിയവർ. ആലപ്പുഴ (2): കുവൈത്തിൽ നിന്നും ചെന്നൈയിൽ നിന്നും. ഇടുക്കി (1): മുംബൈയിൽ നിന്നെത്തിയ യുവാവ്. പാലക്കാട് (1): ചെന്നൈയിൽ നിന്നു വന്നു.  കാസർകോട് (1): ഖത്തറിൽ നിന്നെത്തിയ ആൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com