ADVERTISEMENT

തിരുവനന്തപുരം ∙ പൊതുഗതാഗത സർവീസ് ആരംഭിച്ച ബുധനാഴ്ച കെഎസ്ആർടിസിക്കു നഷ്ടം 60 ലക്ഷം രൂപ. കിലോമീറ്ററിന് 16.64 രൂപയാണു വരുമാനം ലഭിച്ചത്. ചെലവായത് 25.68 രൂപയും.

ഇന്ധനച്ചെലവിൽ മാത്രം 20 ലക്ഷം രൂപയാണു നഷ്ടം. 1338 ഓർഡിനറി സർവീസുകളാണു 92 ഡിപ്പോകളിൽ നിന്നായി ബുധനാഴ്ച ആരംഭിച്ചതെങ്കിൽ ഇന്നലെ അത് 1428 സർവീസുകളായി. നിലവിലുള്ള നിരക്കിൽ നിന്ന് 50% ഉയർത്തിയാണു സർവീസ്. രാവിലെ 7 മുതൽ 11 വരെയും ഉച്ച തിരിഞ്ഞ് 3.30 മുതൽ വൈകിട്ട് 7 വരെയുമാണു നിലവിൽ സർവീസ്. 

ഇന്നലെ വിവിധ ജില്ലകളിൽ സ്വകാര്യ ബസുകളും സർവീസ് തുടങ്ങി. പകുതി യാത്രക്കാരെ മാത്രമേ അനുവദിക്കുകയുള്ളൂവെന്നതിനാൽ സർവീസ് നഷ്ടമെന്നാണു സ്വകാര്യ ബസ് ഉടമകളുടെ നിലപാട്.

English Summary: KSRTC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com