ADVERTISEMENT

അമ്പലപ്പുഴ ∙ തോട്ടപ്പള്ളി സ്പിൽവേ പൊഴിമുഖത്തെ ആഴവും വീതിയും കൂട്ടി നീരൊഴുക്ക് വർ‌ധിപ്പിക്കുന്നതിന്റെ ഭാഗമായി പൊഴിമുഖത്തോട് ചേർന്ന കാറ്റാടി മരങ്ങൾ മുറിച്ചു നീക്കി. ആലപ്പുഴ ഉൾപ്പെടെ 5 ജില്ലകളിൽ നിന്നുള്ള പൊലീസ് സേനയുടെ സംരക്ഷണയിലാണ് ഇന്നലെ രാവിലെ 6 മുതൽ മൂന്നര മണിക്കൂർ കൊണ്ട് 560 മരങ്ങൾ മുറിച്ചു മാറ്റിയത്.

മുറിച്ച മരം വീണ് ഒരു തൊഴിലാളിക്കു ഗുരുതരമായി പരുക്കേറ്റു. തീരത്തെ മരങ്ങൾ മുറിച്ചതിൽ പ്രതിഷേധിച്ച് ധീവരസഭ ഇന്നു ജില്ലയിൽ രാവിലെ 6 മുതൽ വൈകിട്ട് 6 വരെ തീരദേശ ഹർത്താൽ പ്രഖ്യാപിച്ചു.കുട്ടനാടിനെ പ്രളയം ബാധിക്കാതിരിക്കാൻ സ്പിൽവേ പാലത്തിനു സമാന്തരമായി പൊഴിമുഖത്തും വീതി കൂട്ടണമെന്ന ജലവിഭവ വകുപ്പിന്റെ ശുപാർശയെ തുടർന്നാണ് ഇവിടുത്തെ മരങ്ങൾ മുറിച്ചു മാറ്റാൻ സർക്കാർ നിർദേശം നൽകിയത്. പൊഴിയിലേക്കുള്ള എല്ലാ വഴികളും ബാരിക്കേഡ് വച്ച് പൊലീസ് അടച്ചതിനാൽ സമരക്കാർക്ക് മരം വെട്ടുന്ന ഭാഗത്തേക്കു പോകാനായില്ല. 

English summary: Thottappally spillway dredging

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com