ADVERTISEMENT

കൊച്ചി / തിരുവനന്തപുരം / മലപ്പുറം ∙വന്ദേഭാരത് ദൗത്യത്തിൽ ഇന്നലെ 4 വിമാനങ്ങളിലായി 600 പ്രവാസികൾ കേരളത്തിലെത്തി. ദോഹ – കൊച്ചി വിമാനത്തിൽ 185, മസ്കത്ത് – കോഴിക്കോട് വിമാനത്തിൽ 186, ദുബായ് – തിരുവനന്തപുരം വിമാനത്തിൽ 180, മസ്കത്ത് – കൊച്ചി വിമാനത്തിൽ 49 യാത്രക്കാർ വീതമാണ് എത്തിയത്.

ഇന്നു 3 വിമാനങ്ങൾ കൊച്ചിയിലേക്കു സർവീസ് നടത്തും. ജോർദാൻ തലസ്ഥാനമായ അമ്മാനിൽ നിന്നു ഡൽഹി വഴിയുള്ള വിമാനം രാവിലെ 7.15നും റോമിൽ നിന്ന് ‍ഡൽഹി വഴിയുള്ള വിമാനം ഉച്ചയ്ക്ക് 12.30നും കൊച്ചിയിൽ എത്തും; ദുബായ് വിമാനം രാത്രി 9.40നും. ബഹ്റൈനിൽനിന്നുള്ള വിമാനം ഇന്നു രാത്രി 9നു തിരുവനന്തപുരത്തെത്തും.‌

ഐസലേഷനിൽ 6 പേ‍ർ

∙ ഒമാനിൽനിന്നു കഴിഞ്ഞ 2 ദിവസങ്ങളിൽ കോഴിക്കോട് വിമാനത്താവളത്തിലെത്തിയ 6 പേരെ കോവിഡ് ലക്ഷണങ്ങളോടെ മഞ്ചേരി ഗവ. മെഡിക്കൽ കോളജിൽ ഐസലേഷനിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച സലാലയിൽ നിന്നെത്തിയ 2 പാലക്കാട് സ്വദേശികളെയും ഇന്നലെ മസ്കത്തിൽ നിന്നെത്തിയ 4 മലപ്പുറം സ്വദേശികളെയുമാണു നിരീക്ഷണത്തിലാക്കിയത്.

104 റഷ്യക്കാർ മടങ്ങി

∙ ലോക്ഡൗണിൽ കുടുങ്ങിപ്പോയ 104 റഷ്യൻ സഞ്ചാരികൾ റോയൽ എയർലൈൻസ് വിമാനത്തിൽ മടങ്ങി. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ കഴിഞ്ഞിരുന്ന 75 പേരും ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നുള്ള 29 പേരുമാണു മോസ്കോയിലേക്കു പോയത്.

ലോക്ഡൗൺ കാലത്ത് ഏകദേശം 2500 വിദേശ പൗരൻമാർ കേരളത്തിൽനിന്നു മടങ്ങിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ജർമനി (232), യുകെ (268), ഫ്രാൻസ് (112), സ്വിറ്റ്സർലൻഡ് (115) എന്നിവിടങ്ങളിൽ നിന്നുള്ള പൗരന്മാരും ഇതിലുൾപ്പെടും.

English Summary: Vande Bharat Mission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com