ADVERTISEMENT

തിരുവനന്തപുരം ∙ മുംബൈയിൽ നിന്നു വന്ന 21 പേരടക്കം കേരളത്തിൽ 42 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒറ്റ ദിവസത്തെ ഏറ്റവും ഉയർന്ന കണക്കാണിത്. മാർച്ച് 27നു 39 പേർക്കു രോഗം സ്ഥിരീകരിച്ചിരുന്നു.

വിവിധ സംസ്ഥാനങ്ങളിൽ നിന്നു വന്ന 24 പേർക്കും ഗൾഫിൽ നിന്നു വന്ന 16 പേർക്കും രോഗമുണ്ട്. കോഴിക്കോട് സ്വദേശിയായ ആരോഗ്യ പ്രവർത്തകനും കണ്ണൂരിലെ ഗർഭിണിക്കും സമ്പർക്കത്തിലൂടെയാണു രോഗം.

കാസർകോട്ടും പാലക്കാട്ടും തൃശൂരും കുടുംബാംഗങ്ങൾ ഒരുമിച്ചു രോഗബാധിതരായി. ഇതിൽ പാലക്കാട്ടും തൃശൂരും ഓരോ കുഞ്ഞുങ്ങളുമുണ്ട്. മലപ്പുറത്തു 2 പേർ രോഗമുക്തരായി. കേരളത്തിൽ ഇപ്പോൾ ചികിത്സയിലുള്ളത് 216 പേർ. ഇതുവരെ 512 പേർ രോഗമുക്തരായി.

രോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക്:

കണ്ണൂർ (12): മുംബൈയിൽ നിന്ന് 5 പേർ, കുവൈത്തിൽ നിന്നു 3 പേർ, ദുബായിൽ നിന്നു 2 പേർ, ദോഹയിൽ നിന്ന് ഒരാൾ. പ്രസവത്തിന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന യുവതിക്കു രോഗം എവിടെ നിന്നെന്നു വ്യക്തമല്ല.

കാസർകോട് (7): എല്ലാവരും മുംബൈയിൽ നിന്ന്. സഹോദരങ്ങളായ 2 പേരടക്കം 4 പേർ വന്നത് ഒരേ വാഹനത്തിൽ.

പാലക്കാട് (5): നാലു പേരും മുംബൈയിൽ നിന്നു വന്ന ഒരു കുടുംബത്തിൽ– 7 മാസം പ്രായമുള്ള ആൺകുഞ്ഞ്, അച്ഛൻ, 2 ബന്ധുക്കൾ. ചെന്നൈയിൽ നിന്നെത്തിയ സ്ത്രീക്കും രോഗം.

കോഴിക്കോട് (5): കുവൈത്തിൽ നിന്നുള്ള 3 പേർ, അബുദാബിയിൽ നിന്നുള്ള ഒരാൾ, കണ്ണൂർ ജില്ലാ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകൻ.

തൃശൂർ (4): ദമാമിൽ നിന്നെത്തിയ യുവദമ്പതികൾക്കും ഒരു വയസ്സുള്ള കുഞ്ഞിനും രോഗം. യുവാവിന്റെ പിതാവിനു നേരത്തേ രോഗം സ്ഥിരീകരിച്ചിരുന്നു. ബുധനാഴ്ച മരിച്ച ചാവക്കാട് സ്വദേശി കദീജക്കുട്ടിയുടെ (73) കേസും ഇന്നലത്തെ കണക്കിലാണു ചേർത്തിരിക്കുന്നത്.

മലപ്പുറം (4): മുംബൈയിൽ നിന്നു വന്ന 2 പേർ, മഹാരാഷ്ട്രയിലെതന്നെ റായ്ഗഡ്, ആന്ധ്രയിലെ കർണൂൽ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തർ.

കോട്ടയം (2): മുംബൈയിൽ നിന്നും അബുദാബിയിൽ നിന്നും വന്നവർ.

കൊല്ലം (1): മുംബൈയിൽ നിന്നെത്തിയ ആൾ.

പത്തനംതിട്ട (1): ദുബായിൽ നിന്നെത്തിയ യുവാവ്.

വയനാട് (1): ദുബായിൽ നിന്നെത്തിയ സ്ത്രീ.

English summary: Coronavirus cases increases in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com