ADVERTISEMENT

തിരുവനന്തപുരം ∙ കോവിഡ് ഏറ്റവുമധികം ബാധിച്ച മേഖലകളിലൊന്നാണ് വിദ്യാഭ്യാസം. കോവിഡ് കാലത്തും അതിനുശേഷവും വിദ്യാഭ്യാസവും നൈപുണ്യ വികസനവും എങ്ങനെയായിരിക്കണമെന്നു ചർച്ച ചെയ്യുന്ന മലയാള മനോരമ വെബിനാർ തിങ്കളാഴ്ച രാവിലെ 10.30 മുതൽ 12 വരെ. ജെയിൻ യൂണിവേഴ്സിറ്റിയാണു പ്രായോജകർ. 

ആസൂത്രണ ബോർഡ് അംഗവും കേരള സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. ബി. ഇക്ബാൽ ആണു മോഡറേറ്റർ. പങ്കെടുക്കുന്നവർ: ഡോ. കുഞ്ചെറിയ പി. ഐസക് (മുൻ വൈസ് ചാൻസലർ, കേരള സാങ്കേതിക സർവകലാശാല), ഡോ. സാബു തോമസ് (വൈസ് ചാൻസലർ, എംജി സർവകലാശാല), കെ. അൻവർ സാദത്ത് (സിഇഒ, കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യുക്കേഷൻ), വി. ശ്രീകുമാർ (സെന്റർ ഹെഡ്, ടാറ്റ എൽക്സി, ടെക്നോപാർക്ക്). 

വായനക്കാർക്കു ചർ‌ച്ച കാണാം; ചോദ്യങ്ങൾ അയയ്ക്കാം. റജിസ്ട്രേഷന് 808 600 5808 എന്ന നമ്പറിലേക്ക് മിസ്ഡ് കോൾ ചെയ്യുക.

English summary: Manorama webinar

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com