ADVERTISEMENT

തിരുവനന്തപുരം ∙ കേരളത്തിൽ വേനൽമഴ ശക്തമായി തുടരുന്നു. ഇന്നും മിക്ക ജില്ലകളിലും മഴയ്ക്കു സാധ്യതയുണ്ട്. നാളെ ആലപ്പുഴ, മലപ്പുറം ജില്ലകളിൽ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.

വേനൽക്കാലത്ത് സംസ്ഥാനത്ത് അതിതീവ്രമഴ ലഭിക്കുന്നത് അപൂർവമാണ്. കേരളതീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചു. അറബിക്കടലിന്റെ തെക്കുകിഴക്കൻ ഭാഗങ്ങളിലും ലക്ഷദ്വീപ് തീരത്തും പോകരുതെന്നു മത്സ്യത്തൊഴിലാളികൾക്കു മുന്നറിയിപ്പുണ്ട്.

അതിതീവ്ര മഴയിൽ തിരുവനന്തപുരം വെള്ളത്തിലായി

തിരുവനന്തപുരം∙ വ്യാഴാഴ്ച അർധരാത്രിക്കു ശേഷം ശക്തി പ്രാപിച്ച്  ഇന്നലെ പുലർച്ചെ വരെ നീണ്ട അതിതീവ്ര മഴയിൽ നഗരത്തിലെ ഒട്ടേറെ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ഡാമുകളുടെ വൃഷ്ടി പ്രദേശത്തെ  ശക്തമായ മഴയ്ക്കു പിന്നാലെ അരുവിക്കര ഡാമിലെ 5 ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ തന്നെ ഉയർത്തി.

ഇതോടെ കരമന, കിള്ളി നദികളൊഴുകുന്ന തലസ്ഥാന നഗരത്തിൽ ഉൾപ്പെടെ നൂറുകണക്കിനു വീടുകളിൽ വെള്ളം കയറി. കരമനയാറിന്റെ ഇരുവശങ്ങളിലും വെള്ളം പൊങ്ങി. കിള്ളിയാറും കരകവിഞ്ഞു. തമ്പാനൂർ, ചാല, കിഴക്കേകോട്ട, അട്ടക്കുളങ്ങര ബൈപാസ് തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളക്കെട്ടുണ്ടായി. ഇതേ തുടർന്നു ഗതാഗതം താറുമാറായി. 

English summary: Rain in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com