ADVERTISEMENT

തിരുവനന്തപുരം ∙ എസ്എസ്എൽസി, ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് 5000 തെർമൽ സ്കാനറുകൾ വാങ്ങുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അധ്യാപകർക്കു ഗ്ലൗസ് നിർബന്ധം. സ്കൂളുകൾ  ഫയർ ഫോഴ്സിന്റെ സഹായത്തോടെ അണുവിമുക്തമാക്കും. തെർമൽ സ്ക്രീനിങ്ങിനെത്തുടർന്ന് വൈദ്യപരിശോധന വേണ്ടവർക്കു സംവിധാനമുണ്ടാകും.

പരീക്ഷയെഴുതി വീട്ടിലെത്തുന്ന കുട്ടികൾ കുളിച്ച ശേഷമേ വീട്ടുകാരുമായി ഇടപെടാവൂ. മറ്റു സംസ്ഥാനങ്ങളിൽ നിന്നു വരുന്ന വിദ്യാർഥികൾക്കു 14 ദിവസം ക്വാറന്റീൻ വേണം. അവർക്കും ആളുകൾ ഹോം ക്വാറന്റീനിൽ കഴിയുന്ന വീടുകളിൽ നിന്നു പരീക്ഷയെഴുതാൻ എത്തുന്ന കുട്ടികൾക്കും പ്രത്യേക സൗകര്യം ഒരുക്കും. ഹോട്സ്പോട്ടിൽ നിന്നു വരുന്നവർക്കും പ്രത്യേക ഇരിപ്പിടമായിരിക്കും.

പരീക്ഷാ കേന്ദ്രം മാറ്റാൻ അപേക്ഷിച്ച 10,920 കുട്ടികൾക്കായും വേണ്ട ക്രമീകരണങ്ങൾ നടത്തും. യുഎഇയിലെയും ലക്ഷദ്വീപിലെയും കേന്ദ്രങ്ങളിലും ക്രമീകരണങ്ങൾ ഏർ‌പ്പെടുത്തിയതായി മുഖ്യമന്ത്രി അറിയിച്ചു. 1584 പേർ പരീക്ഷയെഴുതുന്ന യുഎഇയിൽ കർശന വ്യവസ്ഥകളോടെ അനുമതി ലഭിച്ചു. ഇപ്പോൾ എഴുതാൻ സാധിക്കാത്ത വിദ്യാർഥികളുണ്ടെങ്കിൽ അവർക്കായി ‘സേ’ പരീക്ഷയ്ക്കൊപ്പം പരീക്ഷ നടത്തും.

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷ ജൂലൈ ആദ്യം

ന്യൂഡൽഹി ∙ മാറ്റിവച്ച ഐസിഎസ്ഇ (10-ക്ലാസ്) പരീക്ഷകൾ ജൂലൈ 2 മുതൽ 12 വരെയും ഐഎസ്‌സി (12–ാം ക്ലാസ്) പരീക്ഷകൾ ജൂലൈ 1 മുതൽ 14 വരെയും നടക്കും. രാവിലെ 11 മുതലാണു പരീക്ഷകൾ.

പത്താം ക്ലാസിലെ 6 പരീക്ഷകളും പന്ത്രണ്ടാം ക്ലാസിലെ 8 പരീക്ഷകളുമാണു നടക്കാനുള്ളത്. വിദ്യാർഥികൾ സാനിറ്റൈസർ കരുതണം; കയ്യുറ ഉപയോഗിക്കാം. പേന മുതൽ ആവശ്യമായ മുഴുവൻ വസ്തുക്കളും വിദ്യാർഥികൾ കൊണ്ടുവരണം. പങ്കുവയ്ക്കുന്നത് ഒഴിവാക്കാനാണിത്.

സംശയങ്ങൾക്ക് വിളിക്കാം

പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച സംശയങ്ങൾ തീർക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ ഇന്നുമുതൽ വാർ റൂം. സമയം രാവിലെ 8.00– രാത്രി 8.00.

പൊതു ഫോൺ: 0471 2580506. 

വാട്സാപ്: 85478 69946 

എസ്എസ്എൽസി 83010 98511 

ഹയർ സെക്കൻഡറി 94478 63373 

വിഎച്ച്എസ്ഇ 94472 36606. 

examwarroom@gmail.com

English summary: 5000 Thermal scanners for SSLC, Plus Two exam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com