ADVERTISEMENT

കോഴിക്കോട് ∙ ഈദ്ഗാഹോ പള്ളികളിൽ നമസ്കാരമോ ഇല്ലാതെ ഇന്ന് ഈദുൽ ഫിത്‌ർ (ചെറിയ പെരുന്നാൾ). വീടുകളിൽ മാത്രമാകും ഈദ് നമസ്കാരം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പള്ളികളിലും പൊതുസ്ഥലങ്ങളിലും നമസ്കാരമില്ലാത്തത്.

5 വെള്ളിയാഴ്ചയും 30 ദിവസവും പൂർത്തിയാക്കിയ റമസാന്റെ ഒടുവിലെത്തുന്ന പെരുന്നാൾ വിശ്വാസികൾക്ക് ആഹ്ലാദം പകരുന്നു. ഗൾഫിലും ഇന്നാണു പെരുന്നാൾ; ഉത്തരേന്ത്യയിലും തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലും നാളെ. 

പുറത്തിറങ്ങിയുള്ള ഒത്തുചേരലുകളോ ദീർഘയാത്രകളോ വലിയ സൽക്കാരങ്ങളോ ഇല്ലാതെ വ്രതംകൊണ്ടു നേടിയ ആത്മീയവിശുദ്ധിയുടെ വെളിച്ചത്തിൽ വീടകങ്ങളിലാണ് വിശ്വാസികൾ ഇക്കുറി ചെറിയ പെരുന്നാൾ ആഘോഷിച്ചത്. മലപ്പുറം മേൽമുറി ചാലാട്ടിൽ കള്ളാടിത്തൊടി വീട്ടിൽ കുടുംബാംഗങ്ങൾ പെരുന്നാൾ നമസ്കാരം നിർവഹിക്കുന്ന കാഴ്ചകളിലൂടെ...

ഞായർ ലോക്ഡൗണിൽ പെരുന്നാൾ പ്രമാണിച്ച്  ഇളവ്

തിരുവനന്തപുരം ∙ ഈദുൽ ഫിത്‌ർ പ്രമാണിച്ച് ഇന്നു ഞായർ ലോക്ഡൗണിൽ ഇളവ്. സാധാരണ ഞായറാഴ്ചകളിൽ അവശ്യ സർവീസുകൾക്കുള്ള പതിവ് ഇളവുകൾക്കു പുറമേയാണിത്. 

ബേക്കറി, തുണിക്കട, ഫാൻസി സ്റ്റോർ, ചെരിപ്പുകട എന്നിവയ്ക്കു രാവിലെ 7 മുതൽ വൈകിട്ട് 7 വരെ പ്രവർത്തിക്കാം. രാവിലെ 6 മുതൽ 11 വരെ ഇറച്ചി, മീൻ വിൽപനയാകാം.

ജില്ലയ്ക്കു പുറത്തുള്ള ബന്ധുവീടുകളിലേക്കും വാഹനയാത്രയാകാം. സാമൂഹിക അകലം ഉറപ്പാക്കണം; മാസ്ക് ധരിക്കണം. ഈദ്ഗാഹ് ഉണ്ടാവില്ല. നമസ്കാരം വീടുകളിൽ നിർവഹിക്കണം.

English summary: Eid Al Fitr

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com