ADVERTISEMENT

കോഴിക്കോട് ∙ അധ്യാപകർ ടിവി സ്ക്രീനിലൂടെ വീടുകളിലെത്തി ആരംഭം കുറിച്ച അധ്യയന വർഷത്തിന്റെ ആദ്യദിവസം താരമായത് ഒന്നാം ക്ലാസ് അധ്യാപിക സായ്‌ശ്വേത. 

തങ്കുപ്പൂച്ചയുടെയും കിട്ടുക്കുരങ്ങന്റെയും കഥ പങ്കുവച്ച അധ്യാപിക, കുഞ്ഞുമനസ്സുകളോട് എങ്ങനെ സംവദിക്കണമെന്നതിന്റെ മാതൃകയായി. വടകര ചോമ്പാല ഉപജില്ലയിലെ പുറമേരിക്കടുത്ത് മുതുവടത്തൂർ വിവിഎൽപി സ്കൂൾ അധ്യാപികയാണ് സായ്ശ്വേത.

സൺ നെറ്റ്‌വർക്കിലും

തിരുവനന്തപുരം ∙ വിക്ടേഴ്സ് ചാനൽ സൺ നെറ്റ്‌വർക്കിൽ ചാനൽ 420ൽ ഇന്നു മുതൽ വിക്ടേഴ്സ് ലഭിക്കുമെന്നു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 

ടിവി: കെഎസ്എഫ്ഇ പണം നൽകും

∙ ട‌ിവി ഇല്ലാത്ത വീടുകളിലെ കുട്ടികൾക്കു പഠന സൗകര്യം ഒരുക്കാൻ ആരംഭിക്കുന്ന അയൽപക്ക പഠനകേന്ദ്രങ്ങൾ കെഎസ്എഫ്ഇ സ്‌പോൺസർ ചെയ്യുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ടിവി വാങ്ങുന്നതിനുള്ള ചെലവിന്റെ 75% കെഎസ്എഫ്ഇ സബ്‌സിഡിയായി നൽകും. ടിവിയുടെ 25% ചെലവും കേന്ദ്രം ഒരുക്കുന്നതിനുള്ള മറ്റു ചെലവുകളും തദ്ദേശ സ്ഥാപനങ്ങളാണു വഹിക്കേണ്ടത്. കുടുംബശ്രീ വഴി ലാപ്‌ടോപ്പുകൾ വാങ്ങാനുള്ള പദ്ധതി കെഎസ്എഫ്ഇ തയാറാക്കും. 

English summary: First bell; Online class

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com