ADVERTISEMENT

തിരുവനന്തപുരം ∙ ആരാധനാലയങ്ങൾ, ഹോട്ടലുകൾ എന്നിവ തുറക്കുന്നതു സംബന്ധിച്ച കൂടുതൽ തീരുമാനങ്ങൾ കേന്ദ്രം ഇക്കാര്യം പ്രഖ്യാപിച്ചതിനു ശേഷമുണ്ടാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

ആരാധനാലയങ്ങളിൽ ആൾക്കൂട്ടം പറ്റില്ലെന്ന് കേന്ദ്രം പറഞ്ഞിട്ടുണ്ട്. ഇവിടുത്തെ മതമേധാവികളുമായി ചർച്ച ചെയ്ത് കേരളം അഭിപ്രായം അറിയിക്കും. ഹോട്ടൽ തുറക്കുന്നതിനെക്കുറിച്ച് കേന്ദ്രം 8നു ശേഷം പറയും. കേരളത്തിന്റെ നിർദേശം അറിയിക്കും. 

കേന്ദ്രം ദേശീയാടിസ്ഥാനത്തിൽ തീരുമാനിക്കുന്നവ സംസ്ഥാനങ്ങൾക്ക് ഇളവു ചെയ്യാൻ കഴിയില്ല. കൂടുതൽ കടുപ്പിക്കാം എന്നു മുഖ്യമന്ത്രി പറഞ്ഞു. സംഘം ചേരൽ അനുവദിച്ചാൽ റിവേഴ്സ് ക്വാറന്റീൻ പരാജയപ്പെടും.. പ്രായമായവർ വീടുകളിൽ നിന്നു പുറത്തിറങ്ങിയാൽ അപകട സാധ്യത കൂടുതലാണ്. 

∙ തൊഴിലാളികൾക്കും പാസ് 

മറ്റു സംസ്ഥാനങ്ങളിൽ നിന്നു ദിവസവും കേരളത്തിലെത്തി ജോലി ചെയ്തു മടങ്ങുന്നവർക്കു 15 ദിവസത്തെ പാസ് പൊലീസ് സ്റ്റേഷനിൽ നിന്നു നൽകും. ഇതര സംസ്ഥാനങ്ങളിൽ നിന്നു ദിവസേന പൊതുമരാമത്തു ജോലികൾക്ക് എത്തുന്നവർക്ക് പൊലീസ് സ്റ്റേഷനിൽ നിന്നുള്ള 10 ദിവസത്തെ പാസാണു വേണ്ടത്. 

English summary: Lockdown relaxations Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com