ADVERTISEMENT

തിരുവനന്തപുരം∙ മുൻകൂട്ടി റിസർവ് ചെയ്ത യാത്രക്കാരുമായി സംസ്ഥാനത്തുനിന്നു കൂടുതൽ സ്പെഷൽ ട്രെയിൻ സർവീസ് ആരംഭിച്ചു. ആഴ്ചയിൽ 5 ദിവസം കോട്ടയം വഴിയുള്ള 02082/02081 തിരുവനന്തപുരം– കണ്ണൂർ – തിരുവനന്തപുരം ട്രെയിൻ, അനിശ്ചിത കാലത്തേക്കു കോഴിക്കോട് വരെയായി ചുരുക്കി. 

കണ്ണൂരിൽ ഹോട്സ്പോട്ടുകൾ കൂടുതലായ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട പ്രകാരമാണിത്. കണ്ണൂരിൽനിന്നു ടിക്കറ്റ് ബുക്ക് ചെയ്തവരുടെ യാത്ര അവസാന നിമിഷമുണ്ടായ ഈ മാറ്റം കാരണം ഇന്നലെ മുടങ്ങി.

റെയിൽവേ അറിയിപ്പുകൾ:

∙ ഇതര സംസ്ഥാനങ്ങളിൽനിന്നു വരുന്ന ട്രെയിനുകളിൽ എത്തുന്ന യാത്രക്കാർക്ക് കണ്ണൂരിൽ ഇറങ്ങാം.

∙ നിലവിൽ റദ്ദാക്കിയ എല്ലാ പാസഞ്ചർ എക്സ്പ്രസ് സർവീസുകളും 30 വരെ പൂർണമായും റദ്ദാക്കി.

∙ സർവീസ് നടത്തുന്ന ട്രെയിനുകളിൽ ടിക്കറ്റുകൾ 120 ദിവസം മുൻപു വരെ ബുക്ക് ചെയ്യാം.

∙ തിരുവനന്തപുരത്തുനിന്നു ലോക്മാന്യതിലക് ടെർമിനസിലേക്കുള്ള സ്പെഷൽ ട്രെയിൻ (06346) ഇന്നു രാവിലെ ഒരു മണിക്കൂർ വൈകി 10.30 ന് പുറപ്പെടും.

∙ ആരോഗ്യ, ടിക്കറ്റ് പരിശോധനകൾ പൂർത്തിയാക്കാൻ യാത്രക്കാർ ട്രെയിൻ പുറപ്പെടുന്നതിനു ഒന്നര മണിക്കൂർ മുൻപ് എത്തണം.

∙ വൈകി എത്തുന്നവരെ കൺഫേംഡ് ടിക്കറ്റ് ഉണ്ടായാലും പരിശോധന പൂർത്തിയാക്കാൻ വൈകിയാൽ ട്രെയിനിൽ കയറാൻ അനുവദിക്കില്ല.

∙ ആരോഗ്യ സേതു ആപ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യണം.

സ്പെഷൽ ട്രെയിനുകളുടെ പുറപ്പെടുന്ന സമയം

∙ തിരുവനന്തപുരം– മുംബൈ ലോക്മാന്യതിലക് സ്പെഷൽ (06346)– രാവിലെ 9.30

∙ മുംബൈ ലോക്മാന്യതിലക്– തിരുവനന്തപുരം സ്പെഷൽ (06345)– രാവിലെ 11.40

∙ എറണാകുളം– നിസാമുദ്ദീൻ സൂപ്പർ ഫാസ്റ്റ് സ്പെഷൽ (02617)– ഉച്ചയ്ക്ക് 1.15

∙ നിസാമുദ്ദീൻ– എറണാകുളം സൂപ്പർഫാസ്റ്റ് സ്പെഷൽ (02618)– രാവിലെ 9.15

∙ നിസാമുദ്ദീൻ– എറണാകുളം വീക്ക്‌ലി തുരന്തോ സ്പെഷൽ (ശനിയാഴ്ചകളിൽ)– രാത്രി 9.15

∙ എറണാകുളം– നിസാമുദ്ദീൻ വീക്ക്‌ലി തുരന്തോ സ്പെഷൽ (ചൊവ്വാഴ്ചകളിൽ)– രാത്രി 11.25

∙ തിരുവനന്തപുരം– കോഴിക്കോട് ജനശതാബ്ദി സ്പെഷൽ (02076)– രാവിലെ 5.55

∙ കോഴിക്കോട്– തിരുവനന്തപുരം ജനശതാബ്ദി സ്പെഷൽ (02075)– ഉച്ചയ്ക്ക് 1.45

∙ തിരുവനന്തപുരം– കോഴിക്കോട് ജനശതാബ്ദി സ്പെഷൽ (02082) ഉച്ചയ്ക്ക് 2.45നു പുറപ്പെടും

(ചൊവ്വ, ശനി ഒഴികെയുള്ള ദിവസങ്ങളിൽ)

∙ കോഴിക്കോട്– തിരുവനന്തപുരം ജനശതാബ്ദി സ്പെഷൽ (02081) രാവിലെ 6.05നു പുറപ്പെടും. (ബുധൻ, ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ)

English summary: Lockdown: Train schedule Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com