ADVERTISEMENT

തിരുവനന്തപുരം ∙ കോവിഡ് ബാധിച്ച് 8 മലയാളികൾ കൂടി ഗൾഫ് രാജ്യങ്ങളിൽ മരിച്ചു. 

മലപ്പുറം ചീക്കോട് വെട്ടുപാറ ചെറുകുണ്ടിൽ അലി മാൻ (52) മക്കയിലും പാണ്ടിക്കാട് ഒറവംപുറം സ്വദേശി മീൻപിടിയൻ വീട്ടിൽ ഷരീഫ് (45) ദമാമിലും മഞ്ചേരി മഞ്ഞപ്പറ്റ മൂലയിൽ ഡൊമിനിക് ജോൺ (സിനോജ്–38) സൗദിയിലും തിരൂർ ബിപി അങ്ങാടി മൂർക്കത്തിൽ സുന്ദരം(63) കുവൈത്തിലും തിരുവല്ല കോട്ടത്തോട് പരിയാരത്ത് സുരേഷ് ആനന്ദിന്റെ ഭാര്യ സിമി ജോർജ് (45) ജിദ്ദയിലും  കൊല്ലം ശൂരനാട് തെക്ക് പതാരം ഇരവിച്ചിറ പടിഞ്ഞാറ് മുകളയ്യത്ത് പുത്തൻവീട്ടിൽ എൻ. രാജു (55) ജുബൈലിലും കോഴിക്കോട് പാറക്കടവ് താനക്കോട്ടൂർ സ്വദേശി ചെറ്റക്കണ്ടിയിൽ മുഹമ്മദ് റഫീഖ് (40) ബഹ്റൈനിലും താമരശ്ശേരി കോരങ്ങാട് താഴത്ത് വീട്ടിൽ പരേതനായ കുഞ്ഞിരാമന്റെ മകൻ പി.ജി.സുബ്രഹ്മണ്യൻ (മണി-56) റിയാദിലുമാണ് മരിച്ചത്. 

മക്കയിൽ ഹോട്ടൽ ജീവനക്കാരനായിരുന്നു അലി മാൻ. ഷരീഫ് ദമാമിൽ നിർമാണ കമ്പനിയിലും. സൗദി അരാംകോയുടെ അൽയമാമ പ്രോജക്ട് സൂപ്പർവൈസറായിരുന്നു ഡൊമിനിക് ജോൺ. സ്വകാര്യ കമ്പനിയിലെ ഫോർമാൻ ആയിരുന്നു എൻ.രാജു. റഫീഖിനെ രാത്രി താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.  പിന്നീടാണ് കോ‍വിഡ് സ്ഥിരീകരിച്ചത്.  കബറടക്കം ബഹ്റൈനിൽ നടത്തി. 

ജിദ്ദ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു സിമി ജോർജ്. ജിദ്ദയിൽ സ്വകാര്യ ആശുപത്രി ജീവനക്കാരിയാണ്.  സംസ്കാരം ജിദ്ദയിൽ നടത്തും. സിമി അവധിക്ക് നാട്ടിൽ വന്ന ശേഷം 2019 മാർച്ച് 12ന് ആണ് തിരികെ പോയത്. 

English summary: Malayalis dies of Covid in Gulf

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com