ADVERTISEMENT

കോട്ടയം∙ എംജി സർവകലാശാലയ്‌ക്കു കീഴിലുള്ള കോളജുകൾ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കണമെന്ന് വൈസ് ചാൻസലർ പ്രഫ. സാബു തോമസ് .  രാവിലെ 8.30നും നും 1.30 ഇടയിലാണ് ക്ലാസുകൾ നടത്തേണ്ടത്. 

എൻ.ഐ.സി. വിഡിയോ പ്ലാറ്റ്‌ ഫോം , സൂം,  ഗൂഗിൾ ക്ലാസ് റൂം, ഗൂഗിൾ മീറ്റ്, മൈക്രോ സോഫ്‌റ്റ് ടീം, വെബക്‌സ്  തുടങ്ങിയ വിവിധ വിഡിയോ കോൺഫറൻസിങ് സങ്കേതങ്ങൾ ഉപയോഗിക്കാം. 

വിദ്യാർഥികളുടെ എണ്ണമനുസരിച്ച് സ്‌ഥാപനമേധാവികൾ/അധ്യാപകർക്ക് ഓൺലൈൻ സോഫ്‌റ്റ്‌വെയർ സംബന്ധിച്ച തീരുമാനമെടുക്കാം. സംസ്‌ഥാന കോളജീയറ്റ് എജ്യുക്കേഷന്റെ ഒറൈസ്  അസാപ്   ഐ.സി.ടി. അക്കാദമി എന്നിവയുടെ സാങ്കേതിക സംവിധാനങ്ങൾ  സൗജന്യമായി ഉപയോഗിക്കാം. ഈ അധ്യയന വർഷം കോളജുകളിലെ ക്ലാസുകളുടെ സമയ ക്രമം രാവിലെ 8.30 മുതൽ ഉച്ചകഴിഞ്ഞ് 1.30 വരെയായിരിക്കും. 

അന്തർ ജില്ല ഗതാഗതം പുനരാരംഭിക്കും വരെ കോളജുകൾ സ്‌ഥിതി ചെയ്യുന്ന ജില്ലയിൽ താമസിക്കുന്ന നിശ്‌ചിത എണ്ണം അധ്യാപകർ  റൊട്ടേഷൻ വ്യവസ്‌ഥയിൽ ഹാജരാകണം. അല്ലാത്തവർ വീടുകളിലിരുന്നും ഓൺലൈൻ ക്ലാസുകൾ നടത്തണം. വിദ്യാർഥികൾ ഓൺലൈൻ ക്ലാസുകളിൽ കൃത്യതയോടെ പങ്കെടുക്കുന്നുണ്ടെന്നു അധ്യാപകർ ഉറപ്പുവരുത്തണം.

അതത് സെമസ്‌റ്ററുകളിൽ പഠിപ്പിക്കുന്നതിന് ശേഷിക്കുന്ന പാഠഭാഗങ്ങൾ ഓൺലൈൻ ക്ലാസ് വഴി പൂർത്തീകരിക്കണം. വെബ്‌സൈറ്റ് മുഖേന ക്ലാസുകളുടെ വിഡിയോയും ലഭ്യമാക്കാം. അധ്യാപകർ എടുത്ത ക്ലാസുകൾ സംബന്ധിച്ചും അധ്യാപന രീതി സംബന്ധിച്ചുമുള്ള റിപ്പോർട്ട് ആഴ്‌ചയിലൊരിക്കൽ വകുപ്പുമേധാവികൾ പ്രിൻസിപ്പലിന് നൽകണം. പ്രിൻസിപ്പൽമാർ ഇവ സൂക്ഷിക്കണം. 

സർവകലാശാല അക്കാദമിക കലണ്ടർ പ്രകാരം ക്ലാസുകൾ നടക്കുന്നുണ്ടെന്ന് പ്രിൻസിപ്പൽമാർ ഉറപ്പുവരുത്തണം. ഉന്നതവിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ പാഠ്യ പ്രവർത്തനങ്ങൾ സുഗമമായി പുനരാരംഭിക്കാൻ കഴിയുന്നതുവരെ ഓൺലൈനായി ക്ലാസുകൾ നടത്തണം. അധ്യാപകരും ജീവനക്കാരും വിദ്യാർഥികളും കോവിഡ് 19 രോഗപ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും വൈസ് ചാൻസലർ നിർദേശിച്ചു.

ബിരുദ പരീക്ഷകൾ പുനരാരംഭിച്ചു

ആറാം സെമസ്‌റ്റർ ബിരുദ(റഗുലർ/പ്രൈവറ്റ്) പരീക്ഷകൾ ലോക്‌ ഡൗൺ നിർദേശങ്ങൾ കർശനമായി പാലിച്ച്  ഇന്നലെ പുനരാരംഭിച്ചു. രാവിലെ സപ്ലിമെന്ററി പരീക്ഷകളും ഉച്ചകഴിഞ്ഞ് റഗുലർ/പ്രൈവറ്റ് പരീക്ഷകളുമാണ് നടന്നത്.

സർവകലാശാലയ്‌ക്കു കീഴിൽ വരുന്ന അഞ്ചു ജില്ലകളിലെ കോളജുകളിലെ പരീക്ഷാകേന്ദ്രങ്ങൾക്കൊപ്പം വിവിധ ജില്ലകളിൽ കുടുങ്ങിയവർക്ക് അതത് ജില്ലകളിലും ലക്ഷദ്വീപിലെ വിദ്യാർഥികൾക്ക് കവരത്തിയിലും പരീക്ഷ എഴുതുന്നതിന് സൗകര്യമൊരുക്കിയിരുന്നു. 

29709 റഗുലർ വിദ്യാർഥികളും 9092 പ്രൈവറ്റുകാരുമാണ് പരീക്ഷയെഴുതിയത്. വിവിധ ജില്ലകളിലെയും ലക്ഷദ്വീപിലെയും പ്രത്യേക പരീക്ഷ കേന്ദ്രങ്ങളിലൂടെ 2136 പേർ പരീക്ഷയെഴുതി.  എട്ടിന് അഞ്ചാം സെമസ്‌റ്റർ യുജി. പ്രൈവറ്റ് (സി.ബി.സി.എസ്. 2017 അഡ്‌മിഷൻ) പരീക്ഷകൾ ആരംഭിക്കും. 

English summary: MG University online class 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com