ADVERTISEMENT

കൊച്ചി∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസിൽ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചു ജാമ്യം നേടിയ പ്രതിയെ ഹൈക്കോടതി നിർദേശപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു.

കുമ്പളം മുട്ടിങ്കൽ സഫർഷായെയാണ് (32) എറണാകുളം അസി. കമ്മിഷണർ കെ. ലാൽജിയുടെ നേതൃത്വത്തിൽ സെൻട്രൽ പൊലീസ് ഇന്നലെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

പതിനേഴുകാരിയെ പ്രണയം നടിച്ചു കോയമ്പത്തൂർ വാൽപാറയിൽ കാറിൽ കൊണ്ടുപോയി ജനുവരി ഏഴിനു കൊലപ്പെടുത്തിയെന്നാണു കേസ്. 90 ദിവസത്തിനുള്ളിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചില്ലെന്നു വിലയിരുത്തിയാണ് കഴിഞ്ഞമാസം 12ന് സഫർഷായ്ക്ക് ജാമ്യം അനുവദിച്ചത്.

കേസ് റജിസ്റ്റർ ചെയ്ത് 84–ാം ദിവസം പോക്സോ കോടതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കുറ്റപത്രം സമർപ്പിച്ച വിവരം മറച്ചുവച്ചാണു സഫർഷാ ജാമ്യം നേടിയത്. പ്രോസിക്യൂഷനും ഈ നിലപാട് കോടതിയിൽ ശരിവച്ചിരുന്നു.

English summary: Rape murder accused set free and arrested again

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com