ADVERTISEMENT

തിരുവനന്തപുരം∙ ചീഫ് സെക്രട്ടറിയായി ഡോ.വിശ്വാസ് മേത്ത ചുമതലയേറ്റു. ഭാര്യ പ്രീതി മേത്തയ്ക്കൊപ്പം രാവിലെ 9.35 നാണ് സെക്രട്ടേറിയറ്റിലെ ഓഫിസിലെത്തി ചുമതലയേറ്റത്. പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ സ്വീകരിച്ചു.  സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറി ടോം ജോസ് പൂച്ചെണ്ടു നൽകി സ്വാഗതമാശംസിച്ചു. തുടർന്നു ചുമതല കൈമാറി.

അഡീഷനൽ ചീഫ് സെക്രട്ടറിമാരായ ടി.കെ.ജോസ്, ആശ തോമസ്, രാജേഷ് കുമാർ സിങ്, മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ, പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, ജയിൽ ഡിജിപി ഋഷിരാജ് സിങ്, വിവിധ വകുപ്പുകളുടെ സെക്രട്ടറിമാർ എന്നിവർ സംബന്ധിച്ചു. 

English summary: Viswas Mehta assumes office

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com