ADVERTISEMENT

തിരുവനന്തപുരം ∙ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി 1.09 കോടി വൃക്ഷത്തൈകൾ നടുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കൃഷി വകുപ്പിന്റെ നേതൃത്വത്തിലുള്ള ‘സുഭിക്ഷ കേരളം’ പദ്ധതിക്കായി 3680 കോടി രൂപ ചെലവിടുമെന്നും അദ്ദേഹം അറിയിച്ചു.

പരിസ്ഥിതിദിനമായ ഇന്ന് 81 ലക്ഷം തൈകളും ജൂലൈ 1 മുതൽ 27 വരെ 28 ലക്ഷം തൈകളുമാണു നടുക. പ്ലാവ്, മാവ്, മുരിങ്ങ, കറിവേപ്പ്, റംബൂട്ടാൻ, മാങ്കോസ്റ്റിൻ, ഓറഞ്ച് തുടങ്ങിയവയുടെ തൈകളാണു നൽകുക. 

‘ഭൂമിക്കു കുട ചൂടാൻ ഒരു കോടി മരങ്ങൾ’ എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം ഇന്ന് 3നു സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ മുഖ്യമന്ത്രി നിർവഹിക്കും. മന്ത്രി വി.എസ്.സുനിൽ കുമാർ അധ്യക്ഷനാകും.

തരിശുനിലങ്ങളിൽ കൃഷിയിറക്കുക, ഉൽപാദന വർധനയിലൂടെ കർഷകർക്കു മികച്ച വരുമാനം ഉറപ്പാക്കുക, കൂടുതൽ തൊഴിലവസരം സൃഷ്ടിച്ചു യുവാക്കളെയും പ്രവാസികളെയും കൃഷിയിലേക്ക് ആകർഷിക്കുക, മൃഗപരിപാലന - മത്സ്യബന്ധന മേഖലകൾ അഭിവൃദ്ധിപ്പെടുത്തുക എന്നിവയാണു സുഭിക്ഷ കേരളം പദ്ധതിയുടെ ലക്ഷ്യം.

1000 പച്ചത്തുരുത്ത്

കഴിഞ്ഞ പരിസ്ഥിതിദിനത്തിൽ ആരംഭിച്ച പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 370 തദ്ദേശ സ്ഥാപനങ്ങളിലായി 536 ഏക്കർ ഭൂമിയിൽ 627 പച്ചത്തുരുത്തുകൾ നിലവിൽ വന്നു. ഈ മാസം അത് 1000 ആകും. പത്തനംതിട്ടയിലെ കൊടുമൺ, കോട്ടയത്തെ എലിക്കുളം എന്നിവ എല്ലാ വാർഡിലും പച്ചത്തുരുത്തു സ്ഥാപിച്ച പഞ്ചായത്തുകളായി. 

∙ ‘ശാസ്ത്രസാങ്കേതികവിദ്യയുടെ സഹായത്തോടെ മാലിന്യപ്രശ്നങ്ങൾ പരിഹരിക്കാനും ജൈവവൈവിധ്യത്തിൻമേലുള്ള ആഘാതം കുറയ്ക്കുവാനും നമുക്കു കഴിയുന്നുണ്ട്. ഖരമാലിന്യങ്ങളുടെ ശേഖരണ, സംസ്കരണ പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കാനായിട്ടില്ല.’ – മുഖ്യമന്ത്രി പിണറായി വിജയൻ

English Summary: Environment day sapling planting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com