നന്മയുടെ വാതിൽ തുറന്നു; ക്ഷേത്രം, പള്ളി ഹാൾ നെല്ലറ

Church-paddy-1
തൃശൂർ കൊഴുക്കുള്ളി നിത്യ സഹായ മാതാ പള്ളിയിൽ സംഭരിച്ച നെല്ല്.
SHARE

തൃശൂർ ∙ ഇടവപ്പാതിയിൽ നെല്ലു കൊയ്ത കർഷകർക്കു ഹൃദയം പകുത്തുകൊടുത്ത് പള്ളിയും ക്ഷേത്രവും .മഴയിൽ നെല്ലു നനഞ്ഞാൽ മില്ലുകാർ എടുക്കില്ലെന്ന് ആശങ്കപ്പെട്ട കൊഴുക്കുള്ളിയിലെ കർഷകരെ സഹായിക്കാനാണ് ക്ഷേത്രവും പള്ളിയും കൈകോർത്തത്. രണ്ട് ദേവാലയങ്ങളിലെയും വിവാഹ ഹാളുകൾ കർഷകർക്കായി തുറന്നു കൊടുത്തിട്ടു പറഞ്ഞു: ഇവിടെ നെല്ലു വിരിച്ചോളൂ...

temple-paddy-2
രുധിര മാല ക്ഷേത്രത്തിലെ നെല്ല് സംഭരണം.

നിറപറ വച്ചു വധൂവരന്മാർ വലം വയ്ക്കേണ്ട ക്ഷേത്രത്തിലെ കല്യാണഹാൾ ഇപ്പോൾ നെല്ലറയാണ്. പള്ളിയിലെ ഹാളിലും നിറയെ നെല്ലാണ്. കൊഴുക്കുള്ളി നിത്യസഹായമാത പള്ളി വികാരി ഫാ.ജോയ് കുത്തൂരും ചീരക്കാവ് രുധിരമാല ഭഗവതി ക്ഷേത്രം ഭാരവാഹി അജിയും സമുദായ പ്രതിനിധികളുമാണു കോവിഡ് കാലത്തു മാതൃകയാക്കാവുന്ന ഈ നന്മയ്ക്കു പിന്നിൽ. നല്ല വിളവായിരുന്നു ഇത്തവണ. നടത്തറ പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. രജിത് ആണ് കർഷകരുടെ പ്രശ്നം പള്ളി, ക്ഷേത്രം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയത്.

English summary: Church, temple halls used as godown in Thrissur

Disclaimer : Facebook has partnered with Manorama for this series but has not exerted any editorial control over this story.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA