3 മാസം അവധിയില്ലാതെ കോവിഡ് ഡ്യൂട്ടി; ‘ഗ്രേറ്റ് സിസ്റ്റർ’

gracy
ഗ്രേസി
SHARE

ആലപ്പുഴ ∙ സംസ്ഥാനത്ത് ആദ്യം രോഗം റിപ്പോർട്ട് ചെയ്തതു മുതൽ കോവിഡ് വാർഡിലായിരുന്നു ഗ്രേസി. ഒന്നര മാസം ഡ്യൂട്ടി. അതിനുശേഷം കോവിഡ് വാർഡിലെ സഹായവും പരിശീലനങ്ങളും. അങ്ങനെ തുടർച്ചയായി 3 മാസത്തെ ഡ്യൂട്ടി പിന്നിടുകയാണ് ആലപ്പുഴ ജനറൽ ആശുപത്രിയിലെ ഹെഡ് നഴ്സ്, തുമ്പോളി കൊച്ചീക്കാരൻ വീട്ടിൽ എം.ഗ്രേസി.

ജനുവരി 30ന് ആലപ്പുഴ ജനറൽ ആശുപത്രിയിൽ അടിയന്തരമായി തയാറാക്കിയ ഐസലേഷൻ വാർഡിന്റെ ചുമതലയായിരുന്നു തുടക്കം.  അടുത്ത ദിവസം തന്നെ ജില്ലയിൽ ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്തു. രോഗിയുമായി അടുത്തു ബന്ധപ്പെട്ട മാതാപിതാക്കൾ, പരിശോധിച്ച ഡോക്ടർ എന്നിവരുൾപ്പെടെ ജനറൽ ആശുപത്രിയിലെ ഐസലേഷൻ വാർഡിലേക്കെത്തി. 

പിന്നീട് രോഗലക്ഷണങ്ങളുമായി നൂറുകണക്കിനു പേർ വന്നു. അങ്ങനെ മാർച്ച് 14 വരെ തുടർച്ചയായി ഐസലേഷൻ വാർഡിൽ തന്നെയായിരുന്നു ഗ്രേസി. ഇവിടെ ഡ്യൂട്ടി കഴിഞ്ഞും ഓഫ് ദിവസങ്ങളിൽ ഫോണിലൂടെ ജോലി തുടർന്നു. മാർച്ച് 24 നു ശേഷമാണ് ജനറൽ ആശുപത്രിയിൽ ആദ്യത്തെ കോവിഡ് രോഗി എത്തിയത്. അപ്പോൾ ചികിത്സാ ക്രമീകരണത്തിനും മാർഗനിർദേശം നൽകാനും ഗ്രേസിയുണ്ടായിരുന്നു.

 മറ്റു നഴ്സുമാർക്കും ആശുപത്രി ജീവനക്കാർക്കും ആംബുലൻസ് ഡ്രൈവർമാർക്കും പരിശ‍ീലനം നൽകുന്ന ഉത്തരവാദിത്തവും ഇൻഫെക്‌ഷൻ കൺട്രോൾ യൂണിറ്റിന്റെ ചുമതലയും ഉള്ളതിനാൽ സ്ഥിരമായി ഐസലേഷൻ വാർഡിൽ നിൽക്കുന്നില്ലെന്നു മാത്രം.

കോവിഡ് വാർഡിൽ നിന്ന ഒന്നര മാസത്തോളം ഗ്രേസിയും ആരോഗ്യ വകുപ്പിലെ ഹെൽത്ത് സൂപ്പർവൈസറായ ഭർത്താവ് ജസ്റ്റിനും മാത്രമായിരുന്നു വീട്ടിൽ. മകനെയും 7 വയസ്സുകാരി മകളെയും ജസ്റ്റിന്റെ മാതാപിതാക്കളെയും മറ്റൊരു വീട്ടിലാക്കി. ഇപ്പോഴും പൊതുപരിപാടികൾക്കോ ബന്ധുവീടുകൾ സന്ദർശിക്കാനോ പോകുന്നില്ലെന്നു ഗ്രേസി പറ‍‍യുന്നു.

English summary: Nurse working without leave in Covid center for three month

Disclaimer : Facebook has partnered with Manorama for this series but has not exerted any editorial control over this story.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA