ADVERTISEMENT

തിരുവനന്തപുരം ∙ ഈ ദശകത്തിലെ കാണാനാകുന്ന ആദ്യ സൂര്യഗ്രഹണം ഇന്ന്. ഉത്തരേന്ത്യയിൽ ഉൾപ്പെടെ 3 മണിക്കൂർ നീളുന്ന വലയഗ്രഹണമാണെങ്കിലും കേരളത്തിൽ ഭാഗികമാണ്. തിരുവനന്തപുരത്ത് രാവിലെ 10.14 മുതൽ ഉച്ചയ്ക്കു 1.15വരെയാണ് കാണാൻ കഴിയുക. 11.40ന് പരമാവധി ഭാഗം ദൃശ്യമാകും. മഴക്കാലമായതിനാൽ മേഘങ്ങൾ ചിലപ്പോൾ കാഴ്ച മറച്ചേക്കും. 

ആകാശത്തിന്റെ വടക്ക് കിഴക്ക് ഭാഗത്താണ് സൂര്യഗ്രഹണം ദൃശ്യമാകുക. പരമാവധി സൂര്യബിംബത്തിന്റെ 34.7 % മറയ്ക്കുന്ന ദൃശ്യമായിരിക്കും ലഭിക്കുക. 

സൂര്യഗ്രഹണം നഗ്നനേത്രം കൊണ്ട് കാണരുത്. സോളർ ഫിൽറ്റർ ഘടിപ്പിച്ച കണ്ണടകൾ ഉപയോഗിച്ച് മാത്രമേ കാണാവൂ. ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ ഫെയ്സ്ബുക് പേജിലൂടെ തത്സമയം ഗ്രഹണം കാണാം: https://www.facebook.com/ksstmuseum/

English Summary: Partial solar eclipse in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com