ADVERTISEMENT

അഞ്ചാലുംമൂട് (കൊല്ലം)∙ ലോറിയിൽ നിന്നു പറന്നു വീണ മേശയിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച കാർ തലകീഴായി മറിഞ്ഞ് അപകടം. 

മറിഞ്ഞ കാർ ഏറെ ദൂരം നിരങ്ങി നീങ്ങിയെങ്കിലും പാലത്തിന്റെ കൈവരിയിൽ ഇടിച്ചു നിന്നതിനാൽ കായലിൽ വീഴാതെ രക്ഷപ്പെട്ടു. മീയ്യണ്ണൂർ അസീസിയ ആശുപത്രിയിലെ ഡോ. ഗോപകുമാറാ(38)ണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. 

ഇന്നലെ രാവിലെ കൊല്ലം ബൈപാസിലെ മങ്ങാട് പാലത്തിലായിരുന്നു അപകടം. മേവറം ഭാഗത്തേക്കു ഗോപകുമാർ പോകുന്നതിനിടെ എതിർദിശയിൽ വീട്ടു സാധനങ്ങൾ കയറ്റിപ്പോയ ലോറിയിൽ നിന്നു മേശ തെറിച്ചു വീഴുന്നതു കണ്ടു കാർ വെട്ടിച്ചു. നിയന്ത്രണം വിട്ട കാർ പാലത്തിന്റെ കൈവരിയിലിടിച്ചു തലകീഴായി മറിഞ്ഞു. 

ഗോപകുമാർ നിസ്സാരപരുക്കുകളോടെ രക്ഷപ്പെട്ടു. കരുനാഗപ്പള്ളിയിലേക്കു വീട്ടുസാധനങ്ങളുമായി പോയ ലോറിയുടെ വശങ്ങളിൽ ഗ്രിൽ ഉള്ളതിനാൽ സാധനങ്ങൾ കെട്ടിവച്ചിരുന്നില്ല. ലോറിയും ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിലെടുത്തു. 

English Summary: Car accident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com