ADVERTISEMENT

തിരുവനന്തപുരം ∙ ഞായറാഴ്ചകളിലെ സമ്പൂർണ ലോക്‌ഡൗൺ ഇന്നുമുതൽ ഒഴിവാക്കി. കട തുറക്കാനും ബസ് സർവീസ് ഉൾപ്പെടെ വാഹന ഗതാഗതത്തിനും തടസ്സമില്ലെന്നു ചീഫ് സെക്രട്ടറി ഉത്തരവിൽ വ്യക്തമാക്കി.

രാത്രി 9 മുതൽ പുലർച്ചെ 5 വരെ രാത്രി കർഫ്യൂ കൂടുതൽ കർശനമാക്കാൻ പൊലീസിനു നിർദേശം നൽകി. ഈ സമയത്ത് അവശ്യ സർവീസിലുള്ളവരും അനുവദനീയ മേഖലകളിലുള്ളവരും ഒഴികെ ആർക്കും പുറത്തിറങ്ങാൻ അനുവാദമില്ല. നിർദേശം ലംഘിച്ചാൽ നടപടി. മറ്റു സംസ്ഥാനങ്ങളിൽ നിന്നു വരുന്നവർക്കും മറ്റും ഞായർ ലോക്‌‍ഡൗൺ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന വിലയിരുത്തൽ പ്രകാരമാണ് ഇപ്പോഴത്തെ തീരുമാനം.

കടകളിൽ എത്ര പേരാകാം ? പോസ്റ്റർ പതിക്കണം

തിരുവനന്തപുരം ∙ കടകളിലും സ്ഥാപനങ്ങളിലും ഒരു സമയത്ത് പ്രവേശിക്കാവുന്ന ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും എണ്ണം വ്യക്തമാക്കി പോസ്റ്റർ പതിക്കണമെന്നു ഡിജിപി ലോക്നാഥ് ബെഹ്റ. പോസ്റ്ററിൽ എണ്ണം രേഖപ്പെടുത്തിയാൽ അതനുസരിച്ച് നിയന്ത്രണം കർശനമായി നടപ്പാക്കാൻ പൊലീസിനു സാധിക്കും.

English summary: Kerala cancels complete lockdown on Sundays

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com