ADVERTISEMENT

കൊച്ചി∙ നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രധാന പ്രതികളിൽ  ഒരാൾ കൂടി പിടിയിൽ. പാലക്കാട് സ്വദേശി മുഹമ്മദ് ഷരീഫിനെയാണ് പ്രത്യേക സംഘം ഇന്നലെ പുലർച്ചെ തമിഴ്നാട് അതിർത്തിയിൽ അറസ്റ്റ് ചെയ്തത്. ഇതോടെ ഷംനയുടെ അമ്മ നൽകിയ പരാതിയിൽ പറയുന്ന 7 പേരും പൊലീസിന്റെ പിടിയിലായി.

പ്രതികൾ ഉപയോഗിച്ച കാർ തൃശൂരിൽ നിന്നു കസ്റ്റഡിയിലെടുത്ത് മരട് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. 5 മൊബൈൽ ഫോണും 30 സിം കാർഡും പൊലീസ് കണ്ടെടുത്തു. തട്ടിപ്പു കേസിലെ 2 പ്രതികൾ കൂടി പിടിയിലാകാനുണ്ടെന്ന് സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെ അറിയിച്ചു. തൃശൂർ സ്വദേശികളായ അബൂബക്കർ, അബ്ദുൽ സലാം, റഫീഖ്, രമേഷ്, ശരത്, അഷറഫ് എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. 

English summary: Shamna Kasim blackmailing investigation 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com