ADVERTISEMENT

റിയാദ്/ദുബായ്∙ ഗൾഫിലെ ആറു രാജ്യങ്ങളിലായി കോവിഡിൽ പൊലിഞ്ഞത് 287 മലയാളി ജീവൻ. യുഎഇ– 113, സൗദി – 104 , കുവൈത്ത് – 44, ഖത്തർ–11, ഒമാൻ – 11, ബഹ്റൈൻ – 4 എന്നിങ്ങനെയാണു മരിച്ചവരുടെ എണ്ണം. 

സൗദിയിൽ കോവിഡ് ബാധിതരുടെ എണ്ണം 1,8,2493 ആയി.  ഇതിൽ 1,24,755 പേർ സുഖം പ്രാപിച്ചു. പുതുതായി 3,989 പേർക്ക് രോഗം. മരണം 1,551. യുഎഇയിൽ കോവിഡ് മരണം 313. രോഗം ബാധിച്ച 47,797 പേരിൽ  36411 പേർ സുഖപ്പെട്ടു. ഖത്തറിൽ സൂപ്പർ മാർക്കറ്റുകളിലും പാർക്കുകളിലുമെല്ലാം പതിവു തിരക്ക് വീണ്ടും തുടങ്ങി. രോഗികൾ: 94,413. സുഖപ്പെട്ടവർ: 78,702. മരണം 110. 

കുവൈത്തിൽ 44,942 രോഗികളിൽ 35,494 പേർ സുഖം പ്രാപിച്ചു. മരണം 348. ഒമാനിൽ മരിച്ച 163 പേരിൽ 102 പേർ വിദേശികളാണ്. 38,150 രോഗികളിൽ 21,200 പേർ രോഗമുക്തരായി. ബഹ്റൈനിൽ രോഗികൾ 24,267. സുഖപ്പെട്ടവർ: 19,781. മരണം: 81.

jackson
ജാക്സൺ

കേരളത്തിനു പുറത്ത് 2  മലയാളികൾ കൂടി മരിച്ചു

കോവിഡ് ബാധിച്ച് കേരളത്തിനു പുറത്ത് 2 മലയാളികൾ കൂടി മരിച്ചു. ആലപ്പുഴ വഴിച്ചേരി പനയ്ക്കൽപുരയ്ക്കൽ പി.ജെ. ജാക്സൺ (53) സൗദിയിലും തൃശൂർ കരുവന്നൂർ ബംഗ്ലാവ് തൃപ്പാക്കൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ പാറുക്കുട്ടി (81) ഡൽഹിയിലും മരിച്ചു. ജാക്സന്റെ ഭാര്യ: ഷേർളി, മക്കൾ: ഡാലിയ, ഡെയ്സൺ. പാറുക്കുട്ടിയുടെ മക്കൾ: രവി, മധു (ദോഹ), ഉഷ (ഡൽഹി), ആശ. 

English summary: Malayalis dies of Covid in gulf 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com