sections
MORE

സ്പ്രിൻക്ലർ ശേഖരിച്ച ഡേറ്റയുടെ സുരക്ഷിതത്വം ഉറപ്പാക്കി: സർക്കാർ

sprinklr-high-court
SHARE

കൊച്ചി∙ കോവിഡ‍് രോഗികളുടെ വിവര ശേഖരണവുമായി ബന്ധപ്പെട്ട് സ്പ്രിൻക്ലർ കമ്പനി ശേഖരിച്ച മുഴുവൻ ഡേറ്റയുടെയും സുരക്ഷിതത്വം ഉറപ്പാക്കിയെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. സ്പ്രിൻക്ലറുമായുള്ള കരാർ പിൻവലിച്ചില്ലെന്നും ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിനെ സർക്കാർ അറിയിച്ചു.

മുംബൈയിൽ നിന്നുള്ള സൈബർ നിയമ വിദഗ്ധ എൻ.എസ്. നാപ്പിനൈ ഹൈക്കോടതിയുടെ മുൻകൂർ അനുമതി വാങ്ങി നേരിട്ടു ഹാജരായിരുന്നു. ഡേറ്റയുടെ പൂർണ നിയന്ത്രണം സിഡിറ്റിന് ആണെന്നും സർക്കാർ വ്യക്തമാക്കി. സർക്കാരിന്റെ വിശദീകരണത്തിനു മറുപടി നൽകാൻ കൂടുതൽ സമയം ഹർജിക്കാർ ആവശ്യപ്പെട്ടതോടെ ഒരു മാസത്തിനുശേഷം പരിഗണിക്കാനായി മാറ്റി

English summary: Kerala Govt on Sprinklr case

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA