ADVERTISEMENT

നിലമ്പൂർ ∙ ഒരേസമയം വിദ്യാർഥിയും അധ്യാപികയുമാണ് എം.ദേവിക. വീട്ടിലെ വൈദ്യുതിമുടക്കം ടിവിയിലൂടെയുള്ള പഠനത്തിനു തടസ്സമായപ്പോൾ ഇൻവെർട്ടർ സൗകര്യമുള്ള അങ്കണവാടിയെ പഠനകേന്ദ്രമാക്കുകയായിരുന്നു. 

എന്നും രാവിലെ 9നു ദേവികയും പ്ലസ്ടു വിദ്യാർഥിയായ സഹോദരൻ രാഹുലും ചക്കാലക്കുത്ത് ചേലശ്ശേരിക്കുന്ന് ഹൈടെക് അങ്കണവാടിയിൽ എത്തും. എട്ടാം ക്ലാസിനുള്ള പാഠഭാഗങ്ങൾ പ്രദർശിപ്പിക്കുമ്പോൾ ദേവിക വിദ്യാർഥിയാകും. ബാക്കി സമയത്ത് താഴ്ന്ന ക്ലാസുകളിലെ കുട്ടികളുടെ പ്രിയപ്പെട്ട ടീച്ചറും. ക്ലാസുകൾ അവസാനിച്ച ശേഷം വൈകിട്ട് അഞ്ചിനേ മടങ്ങൂ. കൂലിപ്പണിക്കാരനായ മലമ്മൽ ശബരീശന്റെയും ഗീതയുടെയും മകളായ ദേവിക സ്കോളർഷിപ് നേടിയാണ് ഇതുവരെ പഠിച്ചത്.

Disclaimer : Facebook has partnered with Manorama for this series but has not exerted any editorial control over this story.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com