sections
MORE

കേരളത്തിന് പുറത്ത് 10 മലയാളികൾ കൂടി മരിച്ചു

covid-death
സനോഫർ, ഹമീദ്, ഇക്ബാൽ റാവുത്തർ, പെണ്ണമ്മ ഏലിയാമ്മ.
SHARE

തിരുവനന്തപുരം ∙ കോവിഡ് ബാധിച്ച് കേരളത്തിനു പുറത്ത് 10 മലയാളികൾ കൂടി മരിച്ചു. ഗൾഫിൽ 7 പേരും മഹാരാഷ്ട്രയിൽ 3 പേരും. കോട്ടയം അതിരമ്പുഴ സ്വദേശി ഇഖ്ബാൽ റാവുത്തർ നിരപ്പേൽ (67), മലപ്പുറം ചേളാരി ചാപ്പപ്പാറയിൽ പോക്കാട്ടുങ്ങൽ അബ്ദുൽ അസീസ് (47), കൊല്ലം മുഖത്തല പാങ്കോണം ഇലഞ്ഞിക്കൽ പൊയ്കയിൽ സനോഫർ (45), കാസർകോഡ് മൊഗ്രാൽ നടുപ്പള്ളം സ്വദേശി അബ്ബാസ് അബ്ദുള്ള (55), മലപ്പുറം ആനമങ്ങാട് സ്വദേശി കല്ലൻകുഴിയിൽ അബൂബക്കർ (50)  എന്നിവർ സൗദിയിലും കോഴിക്കോട് കൊയിലാണ്ടി നന്തി കാഞ്ഞിരകുറ്റി ഹമീദ് (60), കൊല്ലം ഉമ്മന്നൂർ പഴിഞ്ഞം വാലുകരിക്കത്തിൽ പരേതനായ വർഗീസിന്റെ ഭാര്യ പെണ്ണമ്മ ഏലിയാമ്മ(65) എന്നിവർ കുവൈത്തിലുമാണു മരിച്ചത്. 

എറണാകുളം നോർത്ത് പറവൂർ നമ്പിയാത്ത് എൻ.എം. ജേക്കബ് (70) പുണെയിലും പാലക്കാട് സ്വദേശി പി.വി. നാരായണൻ (80), തൃശൂർ സ്വദേശി ചാമ്പോൽ രാജൻ രാമു മാറാട്ട് (67) എന്നിവർ മുംബൈയിലുമാണു മരിച്ചത്. ഇതോടെ, മഹാരാഷ്ട്രയിൽ കോവിഡ് മൂലം മരിച്ച മലയാളികളുടെ എണ്ണം 34 ആയി. 

36 വർഷമായി റിയാദിലുള്ള ഇക്ബാൽ റാവുത്തർ സൗദി കൺസൽറ്റന്റ് കമ്പനിയിൽ ഐഎസ്ഒ സ്പെഷലിസ്റ്റായിരുന്നു. ഭാര്യമാർ: ഫാത്തിമാ ബീവി,സഫീജ. മക്കൾ: ഫെബിന (ടെക്നോ പാർക്ക്), റയാൻ (മോഡേൺ സ്കൂൾ, റിയാദ്). 

അബ്ദുൽ അസീസിന്റെ ഭാര്യ: സുഹറ. മക്കൾ: മുർഷിദ, മുഫീദ, റയാൻ. 

25 വർഷം റിയാദിൽ പെട്രോൾ പമ്പ് ജീവനക്കാരനായിരുന്നു സനോഫർ. ഭാര്യ: ഷാഹിദാ ബീവി.മക്കൾ: ഫാത്തിമ,സഫ്‌ന. 

ഹമീദിന്റെ ഭാര്യ സെക്കീന. മക്കൾ: തൻസി, സൽഖ, സെൽമി. മരുമക്കൾ: സിയാദ്, മുന്നാസ്. 

അബ്ദുള്ള ഹാജിയുടെയും ആയിഷയുടെയും മകനാണ് അബ്ബാസ്. ഭാര്യ: ദൈനാബി. മക്കൾ: ഷബീബ, ഷഹല, ഷാബു.

അബൂബക്കറിന്റെ ഭാര്യ: ജാസ്മിൻ. മക്കൾ: ഫാത്തിമത് റിസാന, മുഹ്സിന, മുഹമ്മദ് അൻഷാദ്. മരുമക്കൾ: സാദിഖ് അമ്മിനിക്കാട്, ആഷിഖ്.

പെണ്ണമ്മ ഫെബ്രുവരിയിലാണു കുവൈത്തിലെത്തിയത്. മരുമകനാണ് ആദ്യം രോഗം പിടിപെട്ടത്. തുടർന്നു മകൾക്കും ചെറുമകനും കൂടി ബാധിച്ചു. മറ്റുള്ളവർ രോഗമുക്തരായി. മകൾ: മോനി. മരുമകൻ‌: ജോസ്മോൻ. 

എൻ.എം. ജേക്കബ് പുണെ എറണ്ട്‌വണയിലാണു താമസം. ഹഡപ്സർ ഇൻകാബ് കമ്പനിയിൽ എൻജിനീയറായി വിരമിച്ചു. കേരള പീപ്പിൾസ് എജ്യുക്കേഷൻ സൊസൈറ്റി ട്രഷററായിരുന്നു. ഭാര്യ: എലിസബത്ത്. മകൻ: മാത്യു. മരുമകൾ: ഡോ. അനില. 

ഘാട്കോപ്പർ പന്ത് നഗർ നിവാസിയായ പി.വി.നാരായണൻ നെരൂൾ എസ്ഐഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ് ചെയർമാനായിരുന്നു. ഭാര്യ ഉമ. മകൾ രാധിക. രാജൻ രാമു മലാഡ് വെസ്റ്റ് മാൽവണി മാർവെ കിങ് സൊസൈറ്റിയിലാണു താമസം. ഭാര്യ: ശാന്ത. മക്കൾ: ജയേഷ്, സജിത. 

English summary: Malayalis dies of covid abroad

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA