ADVERTISEMENT

തിരുവനന്തപുരം ∙ ഗുരുതര രോഗലക്ഷണങ്ങളില്ലാതെ ചികിത്സയിലുളള കോവിഡ് ബാധിതരെ തുടർച്ചയായി 2 നെഗറ്റീവ് ഫലം വന്നാൽ മാത്രം ഡിസ്ചാർജ് ചെയ്താൽ മതിയെന്ന നിർദേശം സർക്കാർ പിൻവലിച്ചേക്കും. രോഗമുക്തി നിരക്കിൽ കേരളം ദേശീയ ശരാശരിയെക്കാൾ പിന്നിലായെന്ന വിലയിരുത്തലിനെത്തുടർന്നാണ് തീരുമാനം.

കാര്യമായ രോഗലക്ഷണങ്ങളില്ലാത്തവരെ 17 ദിവസം കഴിഞ്ഞാൽ ഡിസ്ചാർജ് ചെയ്യാമെന്നാണ് ഐസിഎംആർ മാർഗനിർദേശം. ഈ മാർഗനിർദേശം നടപ്പാക്കണമെന്നു മെഡിക്കൽ ബോർഡ് ആരോഗ്യ വകുപ്പിനു ശുപാർശ നൽകി. നേരത്തേയും മുഖ്യമന്ത്രിയുടെ അവലോകന യോഗത്തിൽ ഈ നിർദേശം ഉയർന്നിരുന്നു.

English summary: Covid patients discharge; New norms 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com