ADVERTISEMENT

ചേർത്തല ∙ കൊല്ലം എസ്എൻ കോളജ് സുവർണ ജൂബിലി ഫണ്ട് സംബന്ധിച്ച കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മൊഴി കൊല്ലം ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തി. കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ വീട്ടിലെത്തിയായിരുന്നു നടപടി.

അന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ കഴിഞ്ഞ ദിവസം സർക്കാർ ഹൈക്കോടതിയിൽ രണ്ടാഴ്ച സമയം തേടിയിരുന്നു. കോളജ് ജൂബിലി  സ്മാരകമായി  ഓഡിറ്റോറിയവും ലൈബ്രറിയും നിർമിക്കാൻ സമാഹരിച്ച തുകയിൽനിന്ന് 55 ലക്ഷം രൂപ വെള്ളാപ്പള്ളി  സ്വന്തം അക്കൗണ്ടിലേക്കു മാറ്റിയെന്നാണു കേസ്.

അന്വേഷണം 9 മാസത്തിനകം പൂർത്തിയാക്കണമെന്നു ഹൈക്കോടതി 2018ൽ ഉത്തരവിട്ടിരുന്നു. ഇതു പാലിച്ചില്ലെന്നു കാണിച്ച് കൊല്ലം സ്വദേശി സുരേഷ്ബാബു നൽകിയ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി പരിഗണിച്ചപ്പോഴാണു സർക്കാർ കൂടുതൽ സമയം ആവശ്യപ്പെട്ടത്. 1997 – 98 കാലത്തു നടന്ന ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഓഡിറ്റോറിയത്തിനും ലൈബ്രറിക്കും വേണ്ടി സമാഹരിച്ച തുകയിൽ തിരിമറി നടത്തിയെന്നാണ് പരാതിക്കാരന്റെ ആരോപണം. 

മഹേശന്റെ മരണം: വിവരശേഖരണം നടത്തി

ചേർത്തല ∙ എസ്എൻഡിപി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ.മഹേശന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി എസ്എൻഡിപി ചേർത്തല യൂണിയൻ ഓഫിസ്, പൂച്ചാക്കൽ ശ്രീകണ്ഠേശ്വരം സ്കൂൾ എന്നിവിടങ്ങളിൽ  പൊലീസ് വിവരശേഖരണം നടത്തി.

English summary: Vellappally Natesan questioned by Crime Branch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com