ADVERTISEMENT

കോഴിക്കോട്∙ പ്രസവത്തിനു മുന്നോടിയായി നടത്തിയ കോവിഡ് പരിശോധനയിൽ രോഗം സ്ഥിരീകരിച്ച യുവതിയുടെ കുഞ്ഞിന് ആദ്യപരിശോധനയിൽ രോഗബാധയില്ല. 26നാണ് കല്ലായി സ്വദേശിയായ യുവതി പ്രസവിച്ചത്.

പ്രസവത്തിനു ശേഷം നടത്തിയ സ്രവപരിശോധനയും പോസിറ്റീവ് ആണെങ്കിലും കുഞ്ഞിന്റെ പരിശോധനാഫലം നെഗറ്റീവ് ആണ്. സ്രവസാംപിൾ വീണ്ടും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. യുവതിക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്നു തിരിച്ചറിഞ്ഞിട്ടില്ല. 

24ന് ആണ് ഗർഭകാല പരിശോധനയ്ക്കായി യുവതി നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിയത്. ആദ്യ സ്രവ പരിശോധനയിൽ  കോവിഡ് ബാധയുണ്ടെന്ന സംശയത്തെത്തുടർന്നു  മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവിഡ് സ്ഥിരീകരിച്ചതോടെ  കോവിഡ് വാർഡിൽ പ്രവേശിപ്പിക്കുകയും 26ന് പ്രസവിക്കുകയും ചെയ്തു. 

English summary: Covid positive woman gives birth in Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com