ADVERTISEMENT

കോഴിക്കോട്∙ മുപ്പതാം വർഷവും നൂറു ശതമാനം വിജയത്തിളക്കത്തിൽ എരഞ്ഞിപ്പാലം കരുണ സ്പീച്ച് ആൻഡ് ഹിയറിങ് ഹയർസെക്കൻഡറി സ്കൂൾ. നാല് ആൺകുട്ടികളും ഏഴ് പെൺകുട്ടികളുമടക്കം ആകെ 11 വിദ്യാർഥികളാണ് ഈ വർഷം പരീക്ഷ എഴുതിയത്. ഇതിൽ നാലു വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയിട്ടുണ്ട്.

സാധാരണ സ്കൂളുകളിൽ നിന്ന് വ്യത്യസ്തമായി സ്കൂളിലെ വിദ്യാർഥികൾ രണ്ടു ഭാഷകളും വൊക്കേഷനൽ വിഷയമായി തുന്നലുമാണ് പഠിക്കുന്നത്. ലോക്‌ഡൗൺ കാലത്ത് ഓൺലൈനായാണ് വിദ്യാർഥികൾക്ക് പഠനസൗകര്യം ഒരുക്കിയിരുന്നത്.

English summary: Kozhikode Karuna speech and hearing school SSLC result

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com