കൊച്ചിയിൽ നിന്നു മെഡിക്കൽ സംഘം റിയാദിലേക്കു പോയി

flight
SHARE

നെടുമ്പാശേരി∙ ഇന്നലെ കൊച്ചിയിൽ നിന്ന് 230 മെഡിക്കൽ ജീവനക്കാർ റിയാദിലേക്കു പുറപ്പെട്ടു. സൗദിയായുടെ പ്രത്യേക വിമാനമെത്തിയാണ് ഇവരെ കൊണ്ടുപോയത്. വിദേശത്തു നിന്നു 11 വിമാനങ്ങളിലായി 2,520 പ്രവാസികൾ കൊച്ചിയിലെത്തി. 

ഇന്നു 19 വിമാനങ്ങളിലായി 3,760 യാത്രക്കാർ എത്തും. എയർ ഇന്ത്യയുടെ ഡൽഹി വഴിയുള്ള ലണ്ടൻ വിമാനവും ഇതിലുൾപ്പെടും. ഉച്ചയ്ക്ക് 1.30ന് ആണ് ഈ വിമാനം കൊച്ചിയിൽ എത്തുക. 

ഇന്നു വരുന്ന മറ്റു വിമാനങ്ങൾ: സ്പൈസ് ജെറ്റ് റാസൽഖൈമ, ഇൻഡിഗോ റിയാദ്, ഗോ എയർ ദമാം, ഇൻഡിഗോ ജിദ്ദ, എയർ ഇന്ത്യ എക്സ്പ്രസ് അബുദാബി, ഇത്തിഹാദ് അബുദാബി, എയർ അറേബ്യ ഷാർജ എന്നിവ പുലർച്ചെയെത്തും. 

സ്പൈസ് ജെറ്റിന്റെ ദോഹ വിമാനം രാവിലെ 5.30നും ഇൻഡിഗോയുടെ ദുബായ് വിമാനം 6.35നും ഗോ എയറിന്റെ ദോഹ വിമാനം വൈകിട്ട് 4.40നും ഇൻഡിഗോയുടെ ദോഹ വിമാനം 5.10നും സൗദിയായുടെ ജിദ്ദ വിമാനം 6നും ഇൻഡിഗോയുടെ ദോഹ വിമാനം 7.20നുമെത്തും. 

English summary: Medical team from Kochi travel to Riyadh

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA