ADVERTISEMENT

തിരുവനന്തപുരം ∙ സുരക്ഷിത അകലം പാലിക്കാൻ സൗകര്യമില്ലാത്ത സർക്കാർ ഓഫിസുകളിൽ സി, ഡി വിഭാഗം ജീവനക്കാർ ഒന്നിടവിട്ട ദിവസങ്ങളിലോ ഓരോ ആഴ്ച ഇടവിട്ടോ ജോലിക്കെത്തിയാൽ മതിയെന്നു സർക്കാർ. ഹോട്സ്പോട്ട്, കണ്ടെയ്ൻമെന്റ് സോൺ എന്നിവിടങ്ങളിൽ നിന്നുള്ള ജീവനക്കാർക്ക് ഇളവു നൽകണം. 

ക്വാറന്റീനിൽ ഉള്ളവർക്കും ഗർഭിണികൾക്കും വീട്ടിലിരുന്നു ജോലിയാകാം. ഭിന്നശേഷിക്കാരെ ജനസമ്പർക്കമുള്ള ജോലികളിൽ നിന്ന് ഒഴിവാക്കണം. മറ്റു സംസ്ഥാനങ്ങളിൽ സ്വകാര്യ സന്ദർശനത്തിനു പോയി ക്വാറന്റീനിൽ കഴിയുന്ന ജീവനക്കാർക്കു ഡ്യൂട്ടി ലീവ് അനുവദിക്കില്ലെന്നും അറിയിച്ചു.

English summary: Unlock: Kerala Govt staff working schedule

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com