ADVERTISEMENT

പിതൃനിർവിശേഷമായ സ്നേഹവും പരിഗണനയുമാണ് എന്നും രൈരു നായരിൽനിന്ന് എനിക്ക് അനുഭവിക്കാൻ കഴിഞ്ഞിട്ടുള്ളത്. കുടുംബത്തിലെ കാരണവരെ നഷ്ടപ്പെട്ടതുപോലെയാണ് ഈ വിയോഗം. 

ദേശീയ പ്രസ്ഥാനത്തിന്റെ മൂല്യങ്ങളെ വർത്തമാനകാല കാല സാമൂഹിക – രാഷ്ട്രീയത്തോടു ചേർക്കുന്നതിൽ ഒരു കണ്ണിപോലെ പ്രവർത്തിച്ച ജീവിതമായിരുന്നു രൈരു നായരുടേത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ അദ്ദേഹം ജീവനുതുല്യം സ്നേഹിച്ചു. ഒട്ടേറെ കമ്യൂണിസ്റ്റ് നേതാക്കൾക്കു താങ്ങും തണലുമായി. എകെജിയും ഇഎംഎസും പോലെയുള്ള നേതാക്കളുമായി ഗാഢമായ വ്യക്തിബന്ധം പുലർത്തിയ രൈരു നായർ പുതിയ തലമുറയിൽപെട്ടവരെ പൊതു – രാഷ്ട്രീയ രംഗങ്ങളിൽ വളർത്തുന്നതിൽ വലിയ പങ്കുവഹിച്ചു. 

അദ്ദേഹത്തിന്റെ ചരിത്രപാണ്ഡിത്യം അഗാധമായിരുന്നു പുരോഗമനപരമായ എല്ലാ കാര്യങ്ങളെയും കലവറയില്ലാതെ പിന്തുണയ്ക്കാൻ എപ്പോഴും ശ്രദ്ധിച്ചു. എക്കാലത്തും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സഹയാത്രികനായി തുടർന്നു. 

എന്റെ രാഷ്ട്രീയ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും ‘രൈരുവേട്ടന്റെ’ ഉപദേശ നിർദേശങ്ങൾക്കായി കാതോർക്കുമായിരുന്നു. സ്വാർഥത ലവലേശമില്ലാത്തതും പൊതു താൽപര്യം മാത്രം മുൻനിർത്തിയുള്ളതുമായ അഭിപ്രായങ്ങളായിരുന്നു അദ്ദേഹത്തിന്റേത്. അതുകൊണ്ടു തന്നെ നിർണായകഘട്ടങ്ങളിലെല്ലാം അതു വിലപ്പെട്ടതായി. 

സ്വജീവിതം കൊണ്ടു വലിയ മാതൃകയാണു രൈരു നായർ ഉയർത്തിക്കാട്ടിയത്. നാടിനും ജനങ്ങൾക്കും മേലെയല്ല മറ്റൊന്നും എന്ന് അദ്ദേഹം വിശ്വസിച്ചു. ആ വിശ്വാസം മുൻനിർത്തി പ്രവർത്തിച്ചു. ആ കുടുംബത്തിലെ ഒരംഗം തന്നെയായിരുന്നു ഞാൻ. വ്യക്തിപരമായി  ഇതു നികത്താനാവാത്ത നഷ്ടമാണ്. പൊതു രാഷ്ട്രീയമണ്ഡലത്തിന് അപരിഹാര്യമായ വേർപാടും.

English summary: Pinarayi Vijayan remembers Rairu Nair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com