ADVERTISEMENT

തൃശൂർ ∙ ബിറ്റ്കോയിൻ (ഇന്റർനെറ്റിലൂടെ സാമ്പത്തിക ഇടപാടുകൾക്ക് ഉപയോഗിക്കുന്ന ഡിജിറ്റൽ നാണയം) ഇടപാടിൽ സംഭവിച്ച ഒന്നരക്കോടിയുടെ നഷ്ടം തീർക്കാൻ ഗുണ്ടാസംഘം വ്യാപാരിയെ തട്ടിക്കൊണ്ടുപോയി. മലപ്പുറം ഏലംകുളം സ്വദേശിയും തൃശൂർ പാട്ട‍ുരായ്ക്കലിലെ മൊബൈൽ ഷോപ്പ് ഉടമയുമായ മുഹമ്മദ് നവാസിനെയാണ് (38) തട്ടിക്കൊണ്ട‍ുപോയത്. 

നവാസിനൊപ്പം ബിറ്റ്കോയിൻ ഇടപാടുകൾ നടത്തി സാമ്പത്തിക നഷ്ടം സംഭവിച്ച താനൂർ സ്വദേശി ഷൗക്കത്ത് നൽകിയ ക്വട്ടേഷൻ അനുസരിച്ച് ഗ‍ുണ്ടാത്തലവൻ കുരങ്ങൻ നിസാറും സംഘവുമാണ് തട്ടിക്കൊണ്ടുപോയത്. ഷൗക്കത്തും നിസാറും അടക്കം 11 പ്രതികളെ 17 മണിക്കൂറിനുള്ളിൽ ഈസ്റ്റ് പൊലീസ് പിടികൂടി. 

ക്വട്ടേഷൻ സംഘ‌ാംഗങ്ങളായ ചേർത്തല അരൂക്കുറ്റി സ്വദേശികളായ വടുതല തൗഫീഖ് മൻസിലിൽ നിസാർ (കുരങ്ങൻ നിസാർ 39), പെരിങ്ങോട്ടുചിറയിൽ ധനീഷ് (31), കാരിക്കനേഴത്ത് ജെഫിൻ (30), കാരിക്കിനേഴത്ത് ജിതിൻ (26), കൊഴുപ്പുള്ളിത്തറ ബസ്റ്റിൻ (24), നടുവത്ത് അരൂർ വട്ടക്കേരി കായപുറത്ത് ശ്രീനാഥ് (27), എടപ്പള്ളി തോപ്പിൽപറമ്പിൽ ധിനൂപ് (31), പരപ്പനങ്ങാടി സ്വദേശികളായ പോക്കുഹാജിന്റെപുരക്കൽ ഫദൽ (36), പള്ളിച്ചന്റെപുരയ്ക്കൽ അനീസ് (27), താനൂർ ഒഴൂർ അടിപറമ്പിൽ താഹിർ (28) എന്നിവരും ക്വട്ടേഷൻ കൊടുത്ത പരിയാപുരം ചെറുവത്ത് കൊറ്റായിൽ ഷൗക്കത്ത് (45) എന്നിവരുമാണ് അറസ്റ്റിലായത്. 

മൂവാറ്റുപുഴയിൽനിന്ന് വാടകയ്ക്കെടുത്ത കാറിലാണ് ഗുണ്ടാസംഘം നവാസിനെ കൊണ്ടുപോയത്. എറണാകുളം തമ്മനത്തും പിന്നീട് അരൂക്കുറ്റിയിലും തടങ്കലിൽ പാർപ്പിച്ച് നവാസിനെ മർദിച്ചു. നവാസിന്റെ പേരിൽ വയനാട്ടിലുള്ള നാലേക്കർ തോട്ടം ഷൗക്കത്തിന് എഴുതിനൽകാമെന്നു സമ്മതിപ്പിച്ച് മുദ്രപ്പത്രത്തിൽ എഴുതി വാങ്ങിയശേഷമാണ് ഇവർ വിട്ടയച്ചത്. ഇതിനകം പൊലീസ് ക്വട്ടേഷൻ സംഘത്തെ അരൂക്കുറ്റി, വാടാനപ്പള്ളി എന്നിവിടങ്ങളിൽ നിന്നു പിടികൂടി.

English summary: Business man kidnapped in Thrissur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com