ADVERTISEMENT

ദുബായ് ∙ സ്വർണക്കടത്ത് കേസിൽ യുഎഇ അന്വേഷണം പ്രഖ്യാപിച്ചു. സ്വർണം അടങ്ങിയ പാഴ്സൽ യുഎഇ കോൺസുലേറ്റിന്റെ പേരിൽ അയച്ചത് ആരാണെന്നു കണ്ടെത്താൻ അന്വേഷണം തുടങ്ങിയതായി ഇന്ത്യയിലെ യുഎഇ നയതന്ത്ര കാര്യാലയം പത്രക്കുറിപ്പിൽ വ്യക്തമാക്കി. ഗൗരവകരമായ കുറ്റം ചെയ്തെന്നു മാത്രമല്ല ഇന്ത്യയിലുള്ള യുഎഇ അധികൃതരുടെ പ്രതിഛായ തകർക്കാനും ശ്രമിച്ചിരിക്കുകയാണ്. ഇവരെ വെറുതേ വിടില്ലെന്നും ഇന്ത്യൻ അധികൃതരുമായി സഹകരിച്ച് കൃത്യത്തിന്റെ മൂല കാരണം കണ്ടെത്തുമെന്നും വ്യക്തമാക്കി.

എന്റെ ഓഫിസിൽ അത്തരക്കാർ വേണ്ട: മുഖ്യമന്ത്രി

തിരുവനന്തപുരം ∙ തന്റെ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായ എം. ശിവശങ്കറിനെതിരെ വിവാദ വനിതയുമായി ബന്ധപ്പെട്ടു പൊതുസമൂഹത്തിൽ ആരോപണം ഉയർന്നു വന്നപ്പോൾ അത്തരം വ്യക്തികളെ തന്റെ ഓഫിസിൽ ഇരുത്തുന്നതു ശരിയല്ല എന്നതുകൊണ്ടാണു മാറ്റിയതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനു മുഖ്യമന്ത്രിയുടെ ഓഫിസുമായോ ഐടി വകുപ്പുമായോ നേരിട്ട് ഒരു ബന്ധവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വപ്നയ്ക്ക് ഭീഷണി...?

കുറ്റകൃത്യത്തിനു പിന്നിൽ രാജ്യാന്തര സ്വർണക്കടത്തു മാഫിയയുടെ കൈകൾ ഉണ്ടാകാം. അറസ്റ്റ് വൈകിയാൽ സ്വപ്നയുടെ ജീവനു ഭീഷണിയാകുമെന്ന നിഗമനവും അന്വേഷണ ഏജൻസികൾക്കുണ്ട്. 

പുതിയ നിയമനം കീഴ്‌വഴക്കങ്ങൾക്കു വിരുദ്ധം

തിരുവനന്തപുരം ∙ ഐടി വകുപ്പ്, മുഖ്യമന്ത്രിയുടെ ഓഫിസ് സെക്രട്ടറിമാരായി യുവ ഐഎഎസുകാരായ മിർ മുഹമ്മദ് അലി, മുഹമ്മദ് സഫിറുല്ല എന്നിവരെ നിയമിച്ചത് കീഴ്‌വഴക്കങ്ങൾക്കു വിരുദ്ധമെന്ന് ആരോപണം. ഇരുവർക്കും സെക്രട്ടറിമാരുടെ ചുമതല വഹിക്കാനുള്ള സീനിയോറിറ്റി ഇല്ല. 

English summary: UAE announces inquiry on Trivandrum airport gold smuggling

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com