ADVERTISEMENT

നെടുങ്കണ്ടം ∙ ഉടുമ്പൻചോലയ്ക്ക് സമീപം രാജാപ്പാറയിലെ ജംഗിൾ പാലസ് റിസോർട്ടിലെ നിശാ പാർട്ടിയിൽ ബെല്ലി ഡാൻസ് അവതരിപ്പിച്ച യുക്രെയ്ൻ നർത്തകി ഗ്ലിംഗാ വിക്ടോറയെ ഫോർട്ട്കൊച്ചിയിൽ പൊലീസും ആരോഗ്യവകുപ്പും ചോദ്യം ചെയ്തു. 

ജനുവരിയിൽ ടൂറിസ്റ്റ് വീസയിൽ കേരളത്തിലെത്തിയതാണെന്നും കൊച്ചിയിലും കോവളത്തും ബെല്ലി ഡാൻസ് അവതരിപ്പിച്ചെന്നും ഇവർ മൊഴി നൽകി. 90 ദിവസത്തെ വീസയിലാണ് എത്തിയത്. ലോക്ഡൗൺ ആയതോടെ തിരികെ പോകാനാവാതെ കേരളത്തിൽ കുടുങ്ങുകയായിരുന്നു. റിസോർട്ടിലെ ഡാൻസിന് 5 ലക്ഷം രൂപ പ്രതിഫലം ലഭിച്ചതായും ഇവർ പൊലീസിനു മൊഴി നൽകി.

ഫോർട്ട് കൊച്ചിയിലെ ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനി വഴിയാണ് തണ്ണിക്കോട്ട് ഗ്രൂപ്പ് ബെല്ലി ഡാൻസ് പ്രോഗ്രാം ബുക്ക് ചെയ്തത്. ഇവന്റ് മാനേജ്മെന്റ് കമ്പനിയാണ് ഇവർക്ക് കൊച്ചിയിൽ താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. വീസാ ചട്ടലംഘനം നടത്തിയോ എന്ന് പരിശോധിക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു. ‌ 

ukraine-dancer-passport
യുക്രെയ്ൻ നർത്തകിയുടെ പാസ്പോർട്ട് പകർപ്പ്

ബെല്ലി ഡാൻസിനെപ്പറ്റി അന്വേഷണ റിപ്പോർട്ട് വൈകിയതിന് വനിത സെൽ ഇടുക്കി യൂണിറ്റിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥയ്ക്ക് വനിത സെൽ എസ്പി സഖറിയ ജോർജ് കാരണം കാണിക്കൽ നോട്ടിസ് നൽകി.

English Summary: Belly dance case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com